---
title: "പരാതികൾക്കൊരു അന്ത്യമില്ലേ; ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 26.8 ലക്ഷം രൂപ തട്ടിയ വിശ്വദീപ്തി സൊസൈറ്റിക്കെതിരെ കേസ്"
english_title: "Vatakara Cooperative Society Fraud 26.8 Lakh Case Filed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/376974/vadakara-cooperative-society-fraud-26-lakh-case"
published_at: "2026-08-06T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7427c05c000_vadakara-cooperative-society-fraud-26-lakh-case.jpg"
keywords: ["Vatakara", "Cooperative Fraud", "Kerala", "Vishwadeepti Society", "Police Case"]
---

# പരാതികൾക്കൊരു അന്ത്യമില്ലേ; ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 26.8 ലക്ഷം രൂപ തട്ടിയ വിശ്വദീപ്തി സൊസൈറ്റിക്കെതിരെ കേസ്

> **Lead Summary:** വടകര:**[ **ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. 26.8 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്നൂക്കര പുതിയേടത്ത് 'ഹരിചന്ദനം' വീട്ടിൽ വിനയരാജ് നൽകിയ പരാതിയിൽ സൊസൈറ്റി ഡയറക്ടർമാർക്കെതിരെ വടകര പോലീസ് കേസെടുത്തു.

## Article Content

വടകര:**[ **ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. 26.8 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്നൂക്കര പുതിയേടത്ത് 'ഹരിചന്ദനം' വീട്ടിൽ വിനയരാജ് നൽകിയ പരാതിയിൽ സൊസൈറ്റി ഡയറക്ടർമാർക്കെതിരെ വടകര പോലീസ് കേസെടുത്തു.

സൊസൈറ്റിയിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന വാർഷിക പലിശയും ലാഭവിഹിതവും നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരനിൽ നിന്നും മകളിൽ നിന്നുമായി 2021 മുതൽ 2026 വരെയുള്ള കാലയളവിലായി ഘട്ടം ഘട്ടമായാണ് 26,80,000 (ഇരുപത്താറ് ലക്ഷത്തി എൺപതിനായിരം) രൂപ പ്രതികൾ നിക്ഷേപമായി കൈപ്പറ്റിയത്.

എന്നാൽ കാലാവധി പൂർത്തിയായിട്ടും നിക്ഷേപിച്ച മുതലോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരികെ നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സൊസൈറ്റി ഡയറക്ടർമാരെ പ്രതി ചേർത്താണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/376974/vadakara-cooperative-society-fraud-26-lakh-case)