---
title: "നാട്ടിൽ മുള്ളൻപന്നികളുടെ പടയോട്ടം; നാമംകുളത്ത് കൃഷികൾ നശിപ്പിച്ചു"
english_title: "Vadakara Namamkulam Porcupine Menace Crops Destroyed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377010/vadakara-namamkulam-porcupine-menace-crops-damaged "
published_at: "2026-08-06T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7440d59d249_vadakara-namamkulam-porcupine-menace-crops-damaged.jpg"
keywords: ["Vadakara", "Namamkulam", "Porcupine", "Crop Damage", "Kerala News"]
---

# നാട്ടിൽ മുള്ളൻപന്നികളുടെ പടയോട്ടം; നാമംകുളത്ത് കൃഷികൾ നശിപ്പിച്ചു

> **Lead Summary:** വടകര: **[**നഗരസഭയിലെ അടക്കാത്തെരു-ചോളംവയൽ ഭാഗത്തെ ഏഴ്, എട്ട് വാർഡുകളുടെ അതിർത്തി പ്രദേശമായ നാമംകുളത്ത് മുള്ളൻപന്നികളുടെ ശല്യം രൂക്ഷമാകുന്നു. രാത്രികാലങ്ങളിൽ കൂട്ടത്തോടെ വീട്ടുപറമ്പുകളിലിറങ്ങുന്ന മുള്ളൻപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുകയാണ്.

## Article Content

വടകര: **[**നഗരസഭയിലെ അടക്കാത്തെരു-ചോളംവയൽ ഭാഗത്തെ ഏഴ്, എട്ട് വാർഡുകളുടെ അതിർത്തി പ്രദേശമായ നാമംകുളത്ത് മുള്ളൻപന്നികളുടെ ശല്യം രൂക്ഷമാകുന്നു. രാത്രികാലങ്ങളിൽ കൂട്ടത്തോടെ വീട്ടുപറമ്പുകളിലിറങ്ങുന്ന മുള്ളൻപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുകയാണ്.

പപ്പായ, ചെറുനാരങ്ങ, ചേമ്പ്, വാഴ തുടങ്ങി അടുക്കളത്തോട്ടത്തിലെ പ്രധാന കൃഷികളെല്ലാം ഇവ നശിപ്പിച്ചതായി പ്രദേശവാസികൾ പറയുന്നു. മുള്ളൻപന്നികൾക്ക് പുറമെ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യവുമുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം സമീപത്തെ പറമ്പിൽ കാട്ടുപന്നിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായും ആൾപെരുമാറ്റം അറിഞ്ഞതോടെ ഇത് പൊന്തക്കാടുകളിലേക്ക് ഓടിമറഞ്ഞതായും പ്രദേശവാസികൾ വ്യക്തമാക്കി.

പ്രദേശത്തെ ഇടതൂർന്ന പൊന്തക്കാടുകളുടെ മറവിലാണ് ഇവയുടെ വാസം. മുള്ളൻപന്നികളുടെയും കാട്ടുപന്നികളുടെയും സാന്നിധ്യം കാരണം കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും വലിയ ഭീതിയിലാണ്.

പെട്ടെന്ന് വഴിയിലേക്ക് ചാടുന്ന ജീവികൾ അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കാർഷിക നാശം വിതയ്ക്കുകയും ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്ന വന്യജീവി ശല്യം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377010/vadakara-namamkulam-porcupine-menace-crops-damaged )