---
title: "വടകരയിലെ ട്രാഫിക് പരിഷ്കരണം തികച്ചും താൽക്കാലികം മാത്രം- കെ കെ രമ എം എൽ എ"
english_title: "Vadakara Bus Stand Shift to Link Road is Temporary Traffic Solution: KK Rema MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377090/vadakara-bus-stand-shift-link-road-kk-rema-explanation"
published_at: "2026-08-06T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7483f09c353_vadakara-bus-stand-shift-link-road-kk-rema-explanation.jpg"
keywords: ["Vadakara Bus Stand", "KK Rema", "Vadakara Traffic", "Vadakara News"]
---

# വടകരയിലെ ട്രാഫിക് പരിഷ്കരണം തികച്ചും താൽക്കാലികം മാത്രം- കെ കെ രമ എം എൽ എ

> **Lead Summary:** വടകര: വടകര പഴയ ബസ് സ്റ്റാൻഡിൽ നിന്നും ബസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയ നടപടിയിൽ വിശദീകരണവുമായി കെ കെ രമ എംഎൽഎ. വടകരയിലെ രൂക്ഷമായ ട്രാഫിക് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ബസ്, ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകളിൽ നിന്നും ഉയർന്നിരുന്നുവെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.

## Article Content

വടകര: വടകര പഴയ ബസ് സ്റ്റാൻഡിൽ നിന്നും ബസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയ നടപടിയിൽ വിശദീകരണവുമായി കെ കെ രമ എംഎൽഎ. വടകരയിലെ രൂക്ഷമായ ട്രാഫിക് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ബസ്, ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകളിൽ നിന്നും ഉയർന്നിരുന്നുവെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.

ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാണ് തീരുമാനമെടുത്തത്. കളക്ടർ, എംഎൽഎ, മുനിസിപ്പൽ ചെയർമാൻ, ആർഡിഒ, പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ ലിങ്ക് റോഡിൽ താൽക്കാലികമായി ബസ് പാർക്കിംഗ് പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് കെ കെ രമ പറഞ്ഞു.

> "ഈ യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ ഉൾപ്പെടെ ആരും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല" എന്നും എംഎൽഎ വ്യക്തമാക്കി.

മഴ മാറി നിന്ന് നാഷണൽ ഹൈവേയിലെ സർവീസ് റോഡുകൾ ഗതാഗത യോഗ്യമാക്കുന്നത് വരെയും അതല്ലെങ്കിൽ ഓണം വരെയെങ്കിലും ഈ പരിഷ്കരണം താൽക്കാലികമായി തുടരുമെന്നും അവർ അറിയിച്ചു.

എൻഐടി പഠനം ഇതിനിടയിൽ കോഴിക്കോട് എൻഐടിയുമായി ചേർന്ന് വടകരയിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എൻഐടിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം കളക്ടറുടെ നേതൃത്വത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്താനും യോഗം തീരുമാനിച്ചു.

ട്രാഫിക് കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377090/vadakara-bus-stand-shift-link-road-kk-rema-explanation)