---
title: "വടകര കോട്ടപ്പള്ളിയിൽ മധ്യവയസ്കനെ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Vadakara Kottappally Native Dinuop Found Dead At Home"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377179/vadakara-kottappally-native-man-found-dead-at-home"
published_at: "2026-08-07T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75688fa7f5b_vadakara-kottappally-native-man-found-dead-at-home.jpg"
keywords: ["Vadakara", "Kottappally", "suicide", "Death"]
---

# വടകര കോട്ടപ്പള്ളിയിൽ മധ്യവയസ്കനെ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** വടകര: **[** കോട്ടപ്പള്ളിയിൽ മധ്യവയസ്കനെ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പള്ളി സ്വദേശി ചിരികണ്ടോത്ത് ദിവാകരൻ നമ്പ്യാരുടെ മകൻ ദിനൂപ് ടി ആണ് മരണപ്പെട്ടത്.

## Article Content

വടകര: **[** കോട്ടപ്പള്ളിയിൽ മധ്യവയസ്കനെ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പള്ളി സ്വദേശി ചിരികണ്ടോത്ത് ദിവാകരൻ നമ്പ്യാരുടെ മകൻ ദിനൂപ് ടി ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി 9:30-ഓടെയായിരുന്നു സംഭവം. വീടിന്റെ പുറകുവശത്തെ വരാന്തയുടെ സീലിംഗ് ഹുക്കിൽ ദിനൂപിനെ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ആശുപത്രിയിലെത്തിച്ച ഉടൻ തന്നെ ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത് . സംഭവത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377179/vadakara-kottappally-native-man-found-dead-at-home)