---
title: "കെ.പി. ബാലൻ മാസ്റ്റർ ചരമവാർഷിക ദിനാചരണം; പൊതുസമ്മേളനം പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു"
english_title: "KP Balan Master 2nd Death Anniversary Observance Vadakara PA Mohamed Riyas"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377200/kp-balan-master-death-anniversary-observance-vadakara-mohamed-riyas"
published_at: "2026-08-07T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7576a3570d6_kp-balan-master-death-anniversary-observance-vadakara-mohamed-riyas.jpg"
keywords: ["Vadakara CPIM news", "PA Mohamed Riyas", "Vadakara Municipality"]
---

# കെ.പി. ബാലൻ മാസ്റ്റർ ചരമവാർഷിക ദിനാചരണം; പൊതുസമ്മേളനം പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** വടകര:**[ **രാഷ്ട്രീയ, കലാ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവും ദീർഘകാലം സി.പി.ഐ.(എം) നടക്കുതാഴ ലോക്കൽ സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ വൈസ് ചെയർമാനുമായിരുന്ന കെ.പി. ബാലൻ മാസ്റ്ററുടെ രണ്ടാമത് ചരമവാർഷിക ദിനാചരണം വടകരയിൽ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ അനുസ്മരണ പരിപാടികളാണ് നടന്നത്.

## Article Content

വടകര:**[ **രാഷ്ട്രീയ, കലാ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവും ദീർഘകാലം സി.പി.ഐ.(എം) നടക്കുതാഴ ലോക്കൽ സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ വൈസ് ചെയർമാനുമായിരുന്ന കെ.പി. ബാലൻ മാസ്റ്ററുടെ രണ്ടാമത് ചരമവാർഷിക ദിനാചരണം വടകരയിൽ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ അനുസ്മരണ പരിപാടികളാണ് നടന്നത്.

അനുസ്മരണ പൊതുസമ്മേളനം സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വടകര നഗരസഭാ ചെയർപേഴ്സൺ പി.കെ. ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരൻ, എം. ദിനേശൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377200/kp-balan-master-death-anniversary-observance-vadakara-mohamed-riyas)