---
title: "പെൻഷൻ വിതരണം ദേശസാൽകൃത ബാങ്കുകൾ വഴിയാക്കിയത് വയോജനങ്ങളോടുള്ള വഞ്ചന: പ്രൈമറി കോ-ഓപ്പ് സൊസൈറ്റീസ് അസോസിയേഷൻ"
english_title: "PACSA Vadakara Convention Against Welfare Pension Distribution Through Nationalised Banks"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377307/pacsa-vadakara-convention-welfare-pension-distribution-protest"
published_at: "2026-08-07T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75c94a0634f_pacsa-vadakara-convention-welfare-pension-distribution-protest.jpg"
keywords: ["Kerala welfare pension news", "Co-operative bank pension distribution", "Nationalised bank pension linking", "Vadakara"]
---

# പെൻഷൻ വിതരണം ദേശസാൽകൃത ബാങ്കുകൾ വഴിയാക്കിയത് വയോജനങ്ങളോടുള്ള വഞ്ചന: പ്രൈമറി കോ-ഓപ്പ് സൊസൈറ്റീസ് അസോസിയേഷൻ

> **Lead Summary:** വടകര: (**[https://vatakara.truevisionnews.com/ ) ]**കേരളത്തിലെ വയോജനങ്ങൾക്ക് സഹകരണ ബാങ്കുകൾ വഴി സാമൂഹ്യ സുരക്ഷാ പെൻഷൻ വീട്ടിലെത്തിച്ചു നൽകുന്ന രീതി നിർത്തി , അത് ദേശസാൽകൃത ബാങ്കുകൾ വഴിയാക്കാനുള്ള സർക്കാർ തീരുമാനം കടുത്ത ജനദ്രോഹമാണെന്ന് പ്രൈമറി കോ-ഓപ്പ് സൊസൈറ്റീസ് അസോസിയേഷൻ (പി.എ.സി.എസ്.എ) വടകര താലൂക്ക് കൺവെൻഷൻ. ധനകാര്യവകുപ്പിന്റെ പുതിയ ഉത്തരവ് വയോജനങ്ങളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി.

## Article Content

വടകര: (**[https://vatakara.truevisionnews.com/ ) ]**കേരളത്തിലെ വയോജനങ്ങൾക്ക് സഹകരണ ബാങ്കുകൾ വഴി സാമൂഹ്യ സുരക്ഷാ പെൻഷൻ വീട്ടിലെത്തിച്ചു നൽകുന്ന രീതി നിർത്തി , അത് ദേശസാൽകൃത ബാങ്കുകൾ വഴിയാക്കാനുള്ള സർക്കാർ തീരുമാനം കടുത്ത ജനദ്രോഹമാണെന്ന് പ്രൈമറി കോ-ഓപ്പ് സൊസൈറ്റീസ് അസോസിയേഷൻ (പി.എ.സി.എസ്.എ) വടകര താലൂക്ക് കൺവെൻഷൻ. ധനകാര്യവകുപ്പിന്റെ പുതിയ ഉത്തരവ് വയോജനങ്ങളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി.

വടകര ടൗൺഹാളിൽ ചേർന്ന താലൂക്ക് കൺവെൻഷൻ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്കുകളിലെ കളക്ഷൻ ഏജന്റുമാർ വഴി പെൻഷൻ തുക ഗുണഭോക്താക്കളുടെ കൈകളിൽ നേരിട്ടെത്തിക്കുന്ന ജനകീയ സംവിധാനമാണ് പുതിയ ഉത്തരവിലൂടെ അട്ടിമറിക്കപ്പെടുന്നത്.

പെൻഷൻ ആധാർ ലിങ്ക് ചെയ്ത ദേശസാൽകൃത ബാങ്കുകൾ വഴിയാക്കുമ്പോൾ, പ്രായമായവർ പണത്തിനായി ബാങ്കുകൾക്ക് മുന്നിൽ ദീർഘനേരം ക്യൂ നിൽക്കേണ്ടി വരും. നോട്ടുനിരോധന കാലത്തിന് സമാനമായ ഈ ദുരിതം അനാരോഗ്യത്താൽ ബുദ്ധിമുട്ടുന്ന വയോധികരുടെ അകാല മരണത്തിന് വരെ കാരണമായേക്കാമെന്നും കൺവെൻഷൻ ആശങ്ക രേഖപ്പെടുത്തി.

അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് കെ.കെ. കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ദിനേശൻ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി പി.കെ. ദിവാകരൻ മാസ്റ്റർ, സി. ഭാസ്കരൻ മാസ്റ്റർ, കെ.എം. ബാബു, എം.എം. അശോകൻ, കെ.കെ. പാർത്ഥൻ, ലിനീഷ് പാലയാടൻ, പി.പി. ശ്രീധരൻ, വി.പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

കൺവെൻഷനിൽ വടകര താലൂക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: കെ.കെ. കൃഷ്ണൻ ,വൈസ് പ്രസിഡന്റുമാർ: കെ.എം. ബാബു, കെ.കെ. പാർത്ഥൻ ,സെക്രട്ടറി: വി. ദിനേശൻ ,കമ്മിറ്റി അംഗങ്ങൾ: വി.പി. ഗോപാലകൃഷ്ണൻ, എം.എം. അശോകൻ, ലിനീഷ് പാലയാടൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377307/pacsa-vadakara-convention-welfare-pension-distribution-protest)