---
title: "ആകാശ ഗംഗ ബി.കെ. തിരുവോത്ത് സ്മാരക പ്രഥമ നോവൽ പുരസ്കാരം വിനോയ് തോമസിന്"
english_title: "Vinoy Thomas Wins First BK Thiruvothu Novel Award For Akasha Ganga"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377562/vinoy-thomas-akasha-ganga-bk-thiruvothu-novel-award-"
published_at: "2026-08-09T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77f76669c49_vinoy-thomas-akasha-ganga-bk-thiruvothu-novel-award.jpg"
keywords: ["BK Thiruvothu", "Vinoy Thomas", "Akasha Ganga", "Novel Award", "Orkkattery", "UK Kumaran"]
---

# ആകാശ ഗംഗ ബി.കെ. തിരുവോത്ത് സ്മാരക പ്രഥമ നോവൽ പുരസ്കാരം വിനോയ് തോമസിന്

> **Lead Summary:** **വടകര: **എഴുത്തുകാരനും സഹകാരിയുമായിരുന്ന ബി.കെ. തിരുവോത്തിന്റെ സ്മരണാർഥം നൽകുന്ന പ്രഥമ നോവൽ പുരസ്കാരത്തിന് വിനോയ് തോമസിന്റെ ആകാശ ഗംഗ നോവൽ അർഹമായി. എഴുത്തുകാരൻ യു.കെ. കുമാരൻ ചെയർമാനായ മൂന്നംഗ ജൂറിയാണ് നോവൽ തെരഞ്ഞെടുത്തത്.

## Article Content

**വടകര: **എഴുത്തുകാരനും സഹകാരിയുമായിരുന്ന ബി.കെ. തിരുവോത്തിന്റെ സ്മരണാർഥം നൽകുന്ന പ്രഥമ നോവൽ പുരസ്കാരത്തിന് വിനോയ് തോമസിന്റെ ആകാശ ഗംഗ നോവൽ അർഹമായി. എഴുത്തുകാരൻ യു.കെ. കുമാരൻ ചെയർമാനായ മൂന്നംഗ ജൂറിയാണ് നോവൽ തെരഞ്ഞെടുത്തത്.

കവി വീരാൻ കുട്ടിയും എം. രഘുനാഥുമാണ് മറ്റംഗങ്ങൾ. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. പ്രണയവും പരിസ്ഥിതിയും മനുഷ്യ പ്രകൃതി ബന്ധവും ഇഴ ചേർന്ന നോവൽ ഭാഷയിലും ആഖ്യാനത്തിലും പുതുകാലത്തിനൊപ്പം നിൽക്കുന്നതായി ജൂറി വിലയിരുത്തി.

ആഗസ്ത് 13ന് വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാര സമർപ്പണം നടത്തുമെന്ന് അനുസ്മരണ സമിതി ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, പറമ്പത്ത് പ്രഭാകരൻ, പാറക്കൽ രവീന്ദ്രൻ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377562/vinoy-thomas-akasha-ganga-bk-thiruvothu-novel-award-)