---
title: "വില്ല്യാപ്പള്ളിക്ക് വലിയ നഷ്ടം; കെ.പി. കുഞ്ഞബ്ദുല്ല ഹാജി സാമൂഹ്യ സേവനത്തിന്റെ നിറസാന്നിധ്യം "
english_title: "KP Kunhabdulla Haji Villyappalli Passes Away | Social and Religious Leader Obituary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377569/kp-kunhabdulla-haji-villyappalli-obituary"
published_at: "2026-08-09T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7801541efc6_kp-kunhabdulla-haji-villyappalli-obituary.jpg"
keywords: ["Obituary", "Muslim League", "Samastha", "Villyappalli Mahall", "Social Worker"]
---

# വില്ല്യാപ്പള്ളിക്ക് വലിയ നഷ്ടം; കെ.പി. കുഞ്ഞബ്ദുല്ല ഹാജി സാമൂഹ്യ സേവനത്തിന്റെ നിറസാന്നിധ്യം 

> **Lead Summary:** **വില്ല്യാപ്പള്ളി: [ **മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്ന കെ.പി. കുഞ്ഞബ്ദുല്ലയുടെ വേർപാട് വില്ല്യാപ്പള്ളി മഹല്ലിന് തീരാനൊമ്പരമായി.

## Article Content

**വില്ല്യാപ്പള്ളി: [ **മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്ന കെ.പി. കുഞ്ഞബ്ദുല്ലയുടെ വേർപാട് വില്ല്യാപ്പള്ളി മഹല്ലിന് തീരാനൊമ്പരമായി.

പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും ഘട്ടങ്ങളിൽ എല്ലാവർക്കുമൊപ്പം മുൻനിരയിൽ ഉണ്ടാകുമായിരുന്ന അദ്ദേഹം, കല്യാണ വീടുകളിലും മരണവീടുകളിലും സജീവ സാന്നിധ്യമായിരുന്നു. ശരിയെന്ന് ബോധ്യപ്പെട്ട കാര്യങ്ങൾ ആരുടെ മുമ്പിലും തുറന്നുപറയുന്നതിൽ വിട്ടുവീഴ്ച കാണിച്ചിരുന്നില്ല. ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും പൂർത്തീകരിച്ചതിനുശേഷമേ വിശ്രമിച്ചിരുന്നുള്ളൂ എന്നതാണ് നാട്ടുകാർ ഏറെ ഓർക്കുന്നത്.

ജില്ലയിലെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ് വരെ അദ്ദേഹത്തെ തേടിയെത്തി. സാമ്പത്തിക ബുദ്ധിമുട്ടിലുള്ള കുടുംബങ്ങളെ സഹായിക്കുന്നതിൽ അദ്ദേഹം കാണിച്ച താൽപ്പര്യവും കരുതലും നാട്ടിൽ വലിയ അംഗീകാരം നേടി.

മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകനും വില്ല്യാപ്പള്ളി മഹല്ല് വൈസ് പ്രസിഡന്റുമായിരുന്നു. തയ്യുള്ളതിൽ മസ്ജിദിന്റെ പരിപാലനം മുതൽ പഴയകാലത്ത് തച്ചിലത്ത് മൊയ്തു മുസ്‌ലിയാർ നടത്തിയിരുന്ന പ്രസിദ്ധമായ പള്ളി ദർസിന്റെ നടത്തിപ്പ് വരെയുള്ള കാര്യങ്ങൾ കെ.പി.യുടെ നേതൃത്വത്തിലാണ് നടന്നിരുന്നത്.

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പറമ്പിൽ പള്ളി ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി. നിര്യാണത്തിൽ വില്ല്യാപ്പള്ളി മഹല്ല് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ അബ്ദുസ്സലാം ബാഖവി, നവാസ് കോറോത്ത്, പി.പി. അന്ത്രു മാസ്റ്റർ, കുന്നോത്ത് കുഞ്ഞിമ്മുസ്സ ഹാജി, കണ്ണോത്ത് മൊയ്തു ഹാജി, കുണ്ടാഞ്ചേരി കുഞ്ഞമ്മദ്, മൂസ്സ മൊട്ടേമ്മൽ, നൗഫൽ കോറോത്ത്, സമീർ ഒടികരീം, പി.സി.എം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377569/kp-kunhabdulla-haji-villyappalli-obituary)