---
title: "കണ്ണീരൊപ്പാൻ കൂടെയുണ്ട്; വടകര സി.എച്ച് സെന്റർ അബുദാബി ചാപ്റ്റർ മെഡിക്കൽ ഫണ്ട് കൈമാറി"
english_title: "CH Centre Vadakara Abu Dhabi Chapter Medical Fund Donation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377571/vadakara-ch-centre-abu-dhabi-chapter-medical-fund"
published_at: "2026-08-09T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7806bc59b33_vadakara-ch-centre-abu-dhabi-chapter-medical-fund.jpg"
keywords: ["CH Centre", "Vadakara", "Abu Dhabi KMCC", "Medical Fund"]
---

# കണ്ണീരൊപ്പാൻ കൂടെയുണ്ട്; വടകര സി.എച്ച് സെന്റർ അബുദാബി ചാപ്റ്റർ മെഡിക്കൽ ഫണ്ട് കൈമാറി

> **Lead Summary:** **വടകര: [ **ജീവിത പ്രാരാപ്തങ്ങൾക്കിടയിൽ രോഗങ്ങളും വേട്ടയാടുന്നവരുടെ കണ്ണീരൊപ്പാൻ പ്രവാസികൾ കൂടെയുണ്ട്. സി.എച്ച് സെന്റർ അബുദാബി ചാപ്റ്റർ, വടകര സി.എച്ച് സെന്ററിനു മെഡിക്കൽ ഫണ്ട് കൈമാറി.

## Article Content

**വടകര: [ **ജീവിത പ്രാരാപ്തങ്ങൾക്കിടയിൽ രോഗങ്ങളും വേട്ടയാടുന്നവരുടെ കണ്ണീരൊപ്പാൻ പ്രവാസികൾ കൂടെയുണ്ട്. സി.എച്ച് സെന്റർ അബുദാബി ചാപ്റ്റർ, വടകര സി.എച്ച് സെന്ററിനു മെഡിക്കൽ ഫണ്ട് കൈമാറി.

രോഗികൾക്ക് പ്രതിമാസം ആയിരം രൂപയുടെ മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സി.എച്ച് സെന്റർ നടത്തിവരുന്ന പദ്ധതിയാണിത്. അബുദാബി ചാപ്റ്റർ പ്രസിഡന്റ് ഷഹഫുദ്ദീൻ കടമേരിയിൽ നിന്ന് വടകര സി.എച്ച് സെന്റർ ട്രഷറർ ചെക്കൻ ഹാജി ഫണ്ട് ഏറ്റുവാങ്ങി.

വടകര സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മക്ക സ്വാഗതം പറഞ്ഞു. അബുദാബി കെ.എം.സി.സി സെൻട്രൽ വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത് കായക്കണ്ടിയി  ഉദ്ഘാടനം ചെയ്തു. വടകര സി.എച്ച്

സെന്റർ വൈസ് ചെയർമാൻ പി.കെ.സി റഷീദ് അധ്യക്ഷത വഹിച്ചു.വി.പി. റാഷിദ് (വടകര സി.എച്ച് സെന്റർ അബുദാബി വൈസ് ചെയർമാൻ) , സിറാജ്വി.പി. (വടകര മണ്ഡലം അബുദാബി കെ.എം.സി.സി വൈസ്പ്രസിഡന്റ്) പി. അബ്ദുൽ അസീസ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377571/vadakara-ch-centre-abu-dhabi-chapter-medical-fund)