---
title: "ഓവുചാലിൽ ഹോട്ടൽ മാലിന്യം; പുത്തൂർ വയലിൽ മാലിന്യം തള്ളിയ ഓവുചാൽ ശുചീകരിച്ചു"
english_title: "Vadakara Hotel Waste Dumped Drain Puthoor Vayal Health Risk"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377584/vadakara-puthoor-vayal-hotel-waste-dumped-drain"
published_at: "2026-08-09T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7816de941a6_vadakara-puthoor-vayal-hotel-waste-dumped-drain.jpg"
keywords: ["Vadakara", "Hotel Waste", "Pollution", "Kerala", "Municipality"]
---

# ഓവുചാലിൽ ഹോട്ടൽ മാലിന്യം; പുത്തൂർ വയലിൽ മാലിന്യം തള്ളിയ ഓവുചാൽ ശുചീകരിച്ചു

> **Lead Summary:** **വടകര: [**പാതിരാവ് വരെ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് ഹോട്ടലുകളിൽ പലതിലും മാലിന്യങ്ങൾ സംസ്‌കരിക്കാൻ സൗകര്യമില്ല. വടകര പുത്തൂർ വയലിൽ ഓവുചാലിൽ ഹോട്ടൽ മാലിന്യം തള്ളി. 11, 12 വാർഡുകളുടെ അതിർത്തി പങ്കിടുന്ന ഭാഗത്താണ് വെള്ളിയാഴ്ച രാത്രിയോടെ ഹോട്ടൽ മാലിന്യം തള്ളിയത്.

## Article Content

**വടകര: [**പാതിരാവ് വരെ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് ഹോട്ടലുകളിൽ പലതിലും മാലിന്യങ്ങൾ സംസ്‌കരിക്കാൻ സൗകര്യമില്ല. വടകര പുത്തൂർ വയലിൽ ഓവുചാലിൽ ഹോട്ടൽ മാലിന്യം തള്ളി. 11, 12 വാർഡുകളുടെ അതിർത്തി പങ്കിടുന്ന ഭാഗത്താണ് വെള്ളിയാഴ്ച രാത്രിയോടെ ഹോട്ടൽ മാലിന്യം തള്ളിയത്.

ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഓടയിൽ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. ജനവാസ മേഖലയിൽ മാലിന്യം തള്ളിയത് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.

സമീപത്തെ വീടുകളിലെ കുടിവെള്ളം മലിനമാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. രണ്ട് വർഷം മുമ്പ് സമാനമായ രീതിയിൽ ഇതേ സ്ഥലത്ത് മാലിന്യം തള്ളിയിരുന്നു. അന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിനും നഗരസഭക്കും പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377584/vadakara-puthoor-vayal-hotel-waste-dumped-drain)