---
title: "ലിങ്ക് റോഡിൽ കർശന നിയന്ത്രണം; വടകരയിലെ ഗതാഗതക്കുരുക്കഴിക്കാൻ  ട്രാഫിക് പൊലീസ്"
english_title: "Vadakara Link Road Bus Stand Traffic Control Private Buses"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377585/vadakara-link-road-bus-stand-traffic-control"
published_at: "2026-08-09T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7818c61ea00_vadakara-link-road-bus-stand-traffic-control.jpg"
keywords: ["Vadakara", "Link Road", "Traffic", "Bus Stand", "Kerala Police"]
---

# ലിങ്ക് റോഡിൽ കർശന നിയന്ത്രണം; വടകരയിലെ ഗതാഗതക്കുരുക്കഴിക്കാൻ  ട്രാഫിക് പൊലീസ്

> **Lead Summary:** **വടകര: [** റോഡ് വീണ്ടും ബസ് സ്റ്റാൻ്റായി. വടകര ടൗണിൽ വാഹന ഗതാഗതം പേടി സ്വപ്നമായി. രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ലിങ്ക് റോഡിൽ കർശന നിയന്ത്രണവുമായി ട്രാഫിക് പൊലീസ്. പഴയ സ്റ്റാൻഡിൽ നിന്നും സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയതോടെ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷപ്പെട്ടതോടെയാണ് ട്രാഫിക് പൊലീസ് നിയന്ത്രണങ്ങളുമായി രംഗത്തെത്തിയത്.

## Article Content

**വടകര: [** റോഡ് വീണ്ടും ബസ് സ്റ്റാൻ്റായി. വടകര ടൗണിൽ വാഹന ഗതാഗതം പേടി സ്വപ്നമായി. രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ലിങ്ക് റോഡിൽ കർശന നിയന്ത്രണവുമായി ട്രാഫിക് പൊലീസ്. പഴയ സ്റ്റാൻഡിൽ നിന്നും സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയതോടെ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷപ്പെട്ടതോടെയാണ് ട്രാഫിക് പൊലീസ് നിയന്ത്രണങ്ങളുമായി രംഗത്തെത്തിയത്.

ലിങ്ക് റോഡിൽ ബസുകൾ കയറ്റുന്നതിനായി ട്രാക്കിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ. റോഡിന്റെ ഒരു വശത്ത് മാത്രം ഒരേ സമയം പരമാവധി 10 ബസുകൾക്ക് മാത്രമാണ് ഇവിടെ പാർക്കിങ് അനുവദിച്ചിരിക്കുന്നത്.

ബസുകൾക്ക് അനുവദിച്ച പാർക്കിങ് സ്ഥലത്തിന് പിറകിലായി വ്യാപാരികളുടെ ആവശ്യപ്രകാരം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റോഡിന്റെ ഒരു വശത്ത് മാത്രമാണ് ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കുക. പഴയ സ്റ്റാൻഡിൽ നിന്നും സർവിസ് നടത്തിയിരുന്ന ബസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയതോടെ പഴയ തിരക്കൊഴിഞ്ഞിട്ടുണ്ട്.

ഓണത്തോടനുബന്ധിച്ച് തിരക്കൊഴിവാക്കാൻ താൽക്കാലിക സംവിധാനമെന്ന നിലയിലാണ് ബസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയത്. ലിങ്ക് റോഡിൽ നിയന്ത്രണങ്ങളില്ലാതെ ബസുകൾ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. പുതിയ ട്രാഫിക് പരിഷ്കാരം ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377585/vadakara-link-road-bus-stand-traffic-control)