---
title: "വടകര റെയിൽവേ സ്റ്റേഷനിൽ 4.5 കിലോഗ്രാം കഞ്ചാവ് പിടികൂടി"
english_title: "Vadakara Railway Station 4.5 KG Ganja Seized Excise RPF Raid"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377600/vadakara-railway-station-4-5-kg-ganja-seized"
published_at: "2026-08-09T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7832c47ccbf_vadakara-railway-station-4-5-kg-ganja-seized.jpg"
keywords: ["Vadakara", "Railway Station", "Ganja", "Excise", "RPF"]
---

# വടകര റെയിൽവേ സ്റ്റേഷനിൽ 4.5 കിലോഗ്രാം കഞ്ചാവ് പിടികൂടി

> **Lead Summary:** **വടകര: [**[ ]ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ സംയുക്ത പരിശോധനയിൽ വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ വടകര എക്‌സൈസ് സർക്കിൾ ഓഫീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

## Article Content

**വടകര: [**[ ]ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ സംയുക്ത പരിശോധനയിൽ വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ വടകര എക്‌സൈസ് സർക്കിൾ ഓഫീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രമോദ് പുളിക്കൂൽ, ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ ധന്യ ടി.എം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.സംഘത്തിൽ എക്സൈസ് പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) സായിദാസ് കെ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്ബിൻ ഇ.എം, ശ്യാം രാജ് എ, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾമാരായ എം.കെ. അബ്ദുൾ മജീദ്, വിജേഷ് ടി, രാധാകൃഷ്ണൻ ഇ.കെ, സബിൻ വി എന്നിവരും പങ്കെടുത്തു. സംഭവത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377600/vadakara-railway-station-4-5-kg-ganja-seized)