---
title: "ഉപജില്ല ഹാൻഡ്ബോൾ: ആയഞ്ചേരി റഹ്മാനിയക്ക് ഓവറോൾ കിരീടം"
english_title: "Thodannur Sub District Handball Championship Ayanchery Rahmania Overall Champions"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377606/thodannur-sub-district-handball-championship-rahmania-winners"
published_at: "2026-08-09T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78399cd19d6_thodannur-sub-district-handball-championship-rahmania-winners.jpg"
keywords: ["Handball", "Ayanchery", "School Sports", "Rahmania School"]
---

# ഉപജില്ല ഹാൻഡ്ബോൾ: ആയഞ്ചേരി റഹ്മാനിയക്ക് ഓവറോൾ കിരീടം

> **Lead Summary:** **ആയഞ്ചേരി:[ **ആയഞ്ചേരി ടർഫിൽ നടന്ന തോടന്നൂർ ഉപജില്ല ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. കേരള ഷൂട്ടിങ് ബോൾ ടീം അംഗം ഇൻസാഫ് അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. തോടന്നൂർ ഉപജില്ല എസ്.ഡി.എസ്. ജെ സെക്രട്ടറി പി.പി.വിജീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**ആയഞ്ചേരി:[ **ആയഞ്ചേരി ടർഫിൽ നടന്ന തോടന്നൂർ ഉപജില്ല ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. കേരള ഷൂട്ടിങ് ബോൾ ടീം അംഗം ഇൻസാഫ് അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. തോടന്നൂർ ഉപജില്ല എസ്.ഡി.എസ്. ജെ സെക്രട്ടറി പി.പി.വിജീഷ് അധ്യക്ഷത വഹിച്ചു.

സബ് ജൂനിയർ വിഭാഗത്തിൽ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ, ആയഞ്ചേരി ഒന്നാം സ്ഥാനവും എം.ജെ ഹയർ സെക്കൻഡറി സ്കൂൾ, വില്ല്യാപ്പള്ളി രണ്ടാം സ്ഥാനവും നേടി.

ജൂനിയർ വിഭാഗത്തിൽ ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ, ആയഞ്ചേരി രണ്ടാം സ്ഥാനവും ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ, കടമേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സീനിയർ വിഭാഗത്തിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ, വില്ല്യാപ്പള്ളി ഒന്നാം സ്ഥാനവും റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ, ആയഞ്ചേരി രണ്ടാം സ്ഥാനവും ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ, കടമേരി മൂന്നാം സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377606/thodannur-sub-district-handball-championship-rahmania-winners)