---
title: "സാമൂഹ്യസുരക്ഷാ പെൻഷൻ വീട്ടിലെത്തിച്ചു നൽകണം: രാഷ്ട്രീയ മഹിളാ ജനതാദൾ"
english_title: "Social Security Pension Home Delivery Demand Mahila Janata Dal Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377618/social-security-pension-home-delivery-vadakara"
published_at: "2026-08-09T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a784b3e213d9_social-security-pension-home-delivery-vadakara.jpg"
keywords: ["Pension", "Social Security", "Vadakara", "Mahila Janata Dal"]
---

# സാമൂഹ്യസുരക്ഷാ പെൻഷൻ വീട്ടിലെത്തിച്ചു നൽകണം: രാഷ്ട്രീയ മഹിളാ ജനതാദൾ

> **Lead Summary:** **വടകര:[ **[ ]സാമൂഹ്യസുരക്ഷാ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീട്ടിൽ നേരിട്ടെത്തിച്ചു നൽകാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ബാങ്ക് വഴി പെൻഷൻ നൽകുന്ന രീതി മുൻപ് യു.ഡി.എഫ്. സർക്കാറിന്റെ കാലത്ത് പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

## Article Content

**വടകര:[ **[ ]സാമൂഹ്യസുരക്ഷാ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീട്ടിൽ നേരിട്ടെത്തിച്ചു നൽകാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ബാങ്ക് വഴി പെൻഷൻ നൽകുന്ന രീതി മുൻപ് യു.ഡി.എഫ്. സർക്കാറിന്റെ കാലത്ത് പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

ബാങ്കുകളിൽ നേരിട്ടെത്തി പെൻഷൻ വാങ്ങുന്നത് വയോജനങ്ങൾക്കും വിധവകൾക്കും ഗുരുതര രോഗബാധിതർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഭൂരിഭാഗം ബാങ്കുകളും ഒന്നോ രണ്ടോ നിലകളിൽ പ്രവർത്തിക്കുന്നതിനാൽ പടികൾ കയറി മുകളിലെത്താൻ പ്രായമായവർക്ക് സാധിക്കുന്നില്ല.

സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ദുരിതത്തിലാക്കുന്ന ഇത്തരം സമീപനങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും പഴയതുപോലെ വീട്ടിലെത്തിച്ചു നൽകുന്ന രീതി പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മഹിളാ ജനതാദൾ സംസ്ഥാന സെക്രട്ടറി വിമല കളത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. സതി അധ്യക്ഷത വഹിച്ചു. പാർട്ടി മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണൻ, സെക്രട്ടറി പ്രസാദ് വിലങ്ങിൽ, ബേബി ബാലബ്രത്ത്, കെ.പി. ബിന്ദു, പി.പി. നിഷ, വടകര ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന എം.കെ., ശോഭ കെ.കെ., രജനി കെ.പി., ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത വിനോദ് എന്നിവർ സംസാരിച്ചു.

ആഗസ്റ്റ് 15-ന് നടക്കുന്ന കെ. ചന്ദ്രശേഖരൻ - വി.കെ.കെ. നമ്പ്യാർ അനുസ്മരണ പരിപാടിയിൽ നൂറോളം വനിതകളെ പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനമായി. മണ്ഡലം സെക്രട്ടറി ഉഷ ചാത്തംകണ്ടി സ്വാഗതവും ഷിനി എ. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377618/social-security-pension-home-delivery-vadakara)