---
title: "ആവണിക്കായി നാട് ഒന്നിക്കുന്നു; ചികിത്സാ ചെലവ് സമാഹരണത്തിനായി ചോറോട് പഞ്ചായത്തിൽ ജനകീയ കൂട്ടായ്മ ചേർന്നു"
english_title: "Fundraising Campaign For Avani Kidney Transplant In Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377655/vadakara-chorode-avani-kidney-transplant-fund-campaign"
published_at: "2026-08-09T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78ac81c841d_vadakara-chorode-avani-kidney-transplant-fund-campaign.jpg"
keywords: ["Avani Kidney Transplant", "Vadakara", "KK Rema", "Fundraising Campaign"]
---

# ആവണിക്കായി നാട് ഒന്നിക്കുന്നു; ചികിത്സാ ചെലവ് സമാഹരണത്തിനായി ചോറോട് പഞ്ചായത്തിൽ ജനകീയ കൂട്ടായ്മ ചേർന്നു

> **Lead Summary:** വടകര: ആവണിക്കായി നാട് ഒന്നിക്കുന്നു. വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്ക് സഹായം തേടുന്ന ആവണിക്ക് വേണ്ടി ചോറോട് ഗ്രാമപഞ്ചായത്തിൽ ജനകീയ കൂട്ടായ്മ ചേർന്നു. ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വൈക്കിലശ്ശേരി തെരുവ് മഠത്തും താഴെ കുനിയിൽ സ്വദേശിനിയായ ആവണി ആണ് സഹായം തേടുന്നത്.

## Article Content

വടകര: ആവണിക്കായി നാട് ഒന്നിക്കുന്നു. വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്ക് സഹായം തേടുന്ന ആവണിക്ക് വേണ്ടി ചോറോട് ഗ്രാമപഞ്ചായത്തിൽ ജനകീയ കൂട്ടായ്മ ചേർന്നു. ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വൈക്കിലശ്ശേരി തെരുവ് മഠത്തും താഴെ കുനിയിൽ സ്വദേശിനിയായ ആവണി ആണ് സഹായം തേടുന്നത്.

നിർമ്മാണ തൊഴിലാളിയായ അച്ഛനും അമ്മയും വിദ്യാർത്ഥിയായ സഹോദരനും ഉൾപ്പെടുന്ന നിർധന കുടുംബമാണ് ആവണിയുടേത്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആവണിക്ക് വൃക്ക മാറ്റിവെക്കൽ മാത്രമാണ് പോംവഴി എന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.

ഏകദേശം 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നത്. ഈ ഭാരിച്ച ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.

ചികിത്സാ ചെലവ് സമാഹരിക്കുന്നതിന് വൈക്കിലശ്ശേരി തെരുവിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത കൺവെൻഷൻ നടന്നു. വടകര എംഎൽഎ ശ്രീമതി. കെ.കെ രമ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജി പ്രമോദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ആർ. ഷഹിൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം. രാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രേഷ്മ പയോളത്തിൽ, രാജേഷ് ചോറോട്, പ്രജിഷ വിനീഷ്, അഷ്കർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

കെ.എം. നിധിൻ, അഡ്വ: നജ്മൽ പി.ടി, കെ. ഇസ്മയിൽ മാസ്റ്റർ, അജിത് കുമാർ എൻ.കെ, ശശി വി.പി, എൻ.കെ മോഹനൻ, വി.എം. സന്തോഷ്, കെ.എം. നാരായണൻ എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

എൻ. പ്രഭാകരൻ ചികിത്സാ വിശദീകരണം നടത്തി. പ്രസാദ് വിലങ്ങിൽ കമ്മിറ്റി പാനൽ അവതരിപ്പിച്ചു. എൻ.ടി. ഷാജി സ്വാഗതവും വി.കെ. ശിവരാമൻ നന്ദിയും രേഖപ്പെടുത്തി. നാട്ടുകാരുടെയും സുമനസുകളുടെയും സഹായത്തോടെ ആവണിയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോകാനാണ് കൂട്ടായ്മയുടെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377655/vadakara-chorode-avani-kidney-transplant-fund-campaign)