---
title: "വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം, കുടുംബം മൂന്നാറിലേക്ക് പോയി ,മണിയൂരിൽ അടച്ചിട്ട വീട്ടിൽ വൻ മോഷണം; 25 പവൻ സ്വർണവും 30,000 രൂപയും കവർന്നു "
english_title: "Vadakara Maniyur House Burglary 25 Sovereign Gold Stolen Crime News"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377705/vadakara-maniyur-house-burglary-gold-stolen-kerala-crime"
published_at: "2026-08-10T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79655b6b65e_vadakara-maniyur-house-burglary-gold-stolen-kerala-crime.jpg"
keywords: ["Vadakara house robbery", "Maniyur gold theft case", "Kozhikode crime news", "Vadakara police investigation"]
---

# വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം, കുടുംബം മൂന്നാറിലേക്ക് പോയി ,മണിയൂരിൽ അടച്ചിട്ട വീട്ടിൽ വൻ മോഷണം; 25 പവൻ സ്വർണവും 30,000 രൂപയും കവർന്നു 

> **Lead Summary:** മണിയൂർ : **[**മണിയൂർ പഞ്ചായത്തിലെ മന്തരത്തൂരിൽ അടച്ചിട്ട വീട്ടിൽ വൻ മോഷണം. എടത്തും മീത്തൽ മൊയ്തുവിന്റെ വീട്ടിൽ നിന്നാണ് 25 പവൻ സ്വർണാഭരണങ്ങളും മുപ്പതിനായിരം രൂപയും മോഷ്ടാക്കൾ കവർന്നത്.

## Article Content

മണിയൂർ : **[**മണിയൂർ പഞ്ചായത്തിലെ മന്തരത്തൂരിൽ അടച്ചിട്ട വീട്ടിൽ വൻ മോഷണം. എടത്തും മീത്തൽ മൊയ്തുവിന്റെ വീട്ടിൽ നിന്നാണ് 25 പവൻ സ്വർണാഭരണങ്ങളും മുപ്പതിനായിരം രൂപയും മോഷ്ടാക്കൾ കവർന്നത്.

കഴിഞ്ഞ ശനിയാഴ്ച പകൽ ഒരു മണിയോടെ കുടുംബം മൂന്നാറിലേക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നത്. ഞായറാഴ്ച രാവിലെ വീടിന്റെ അടുക്കളഭാഗത്തെ ഗ്രിൽ തുറന്നുകിടക്കുന്നത് ബന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണവിവരം പുറത്തറിയുന്നത്.

കഴിഞ്ഞ മാസമായിരുന്നു വീട്ടുടമയുടെ മകളുടെ വിവാഹം നടന്നത്. എന്നാൽ, അലമാരയുടെ അടിഭാഗത്തായി പ്രത്യേകം സൂക്ഷിച്ചിരുന്ന വലിയൊരു പങ്ക് സ്വർണാഭരണങ്ങൾ മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ നഷ്ടപ്പെട്ടില്ല .

സംഭവമറിഞ്ഞ് വടകര പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെയും സമീപത്തെയും പ്രധാന റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377705/vadakara-maniyur-house-burglary-gold-stolen-kerala-crime)