---
title: "കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന ജലാശയത്തിൽ കക്കൂസ് മാലിന്യം തള്ളി; നാട്ടുകാർ കടുത്ത പ്രതിഷേധത്തിൽ"
english_title: "Vadakara NC Canal Waste Dumping Controversy KK Rema MLA Visit"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377716/vadakara-nc-canal-waste-dumping-issue-kk-rema-mla"
published_at: "2026-08-10T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a796adb1077e_vadakara-nc-canal-waste-dumping-issue-kk-rema-mla.jpg"
keywords: ["Vadakara NC Canal", "waste dumping Vadakara", "KK Rema MLA", "Vadakara Municipality news"]
---

# കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന ജലാശയത്തിൽ കക്കൂസ് മാലിന്യം തള്ളി; നാട്ടുകാർ കടുത്ത പ്രതിഷേധത്തിൽ

> **Lead Summary:** വടകര:**[** അടുത്തകാലത്ത് ശുചീകരിച്ച എൻ.സി. കനാലിൽ അക്ലോത്ത് നടപ്പാലത്തിന് സമീപം കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെയാണ് സാമൂഹികവിരുദ്ധർ കനാലിൽ വൻതോതിൽ മാലിന്യം തള്ളിയത്. പ്രദേശവാസികൾ കുളിക്കാനും അലക്കാനും നിത്യോപയോഗത്തിനുമായി ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സിലാണ് ഈ ക്രൂരത നടന്നിരിക്കുന്നത്.

## Article Content

വടകര:**[** അടുത്തകാലത്ത് ശുചീകരിച്ച എൻ.സി. കനാലിൽ അക്ലോത്ത് നടപ്പാലത്തിന് സമീപം കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെയാണ് സാമൂഹികവിരുദ്ധർ കനാലിൽ വൻതോതിൽ മാലിന്യം തള്ളിയത്. പ്രദേശവാസികൾ കുളിക്കാനും അലക്കാനും നിത്യോപയോഗത്തിനുമായി ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സിലാണ് ഈ ക്രൂരത നടന്നിരിക്കുന്നത്.

മാലിന്യം തള്ളിയ വിവരമറിഞ്ഞ് നഗരസഭാ ആരോഗ്യവിഭാഗം അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തുകയും അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പ്രാദേശിക കൗൺസിലർ പി. സോമശേഖരൻ സ്ഥലത്തെത്തി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി.

ജലാശയങ്ങൾ മലിനമാക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുകയും ചെയ്യുന്ന പ്രതികളെ എത്രയും വേഗം കണ്ടെത്തി കർശനമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു.

ജലസ്രോതസ്സ് മലിനമാക്കിയ വിവരമറിഞ്ഞ് കെ.കെ. രമ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ പി.കെ. ശശി, വൈസ് ചെയർപേഴ്‌സൺ കെ.എം. ഷൈനി, സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. വിനു, കൗൺസിലർമാരായ സുനിത രാജീവൻ, ശശി പതേരി, സുരേഷ് ബാബു, മിനി എന്നിവർ അക്ലോത്ത് നടപ്പാലത്തിന് സമീപമുള്ള പ്രദേശം സന്ദർശിച്ചു. പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ ഉറപ്പുനൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377716/vadakara-nc-canal-waste-dumping-issue-kk-rema-mla)