---
title: "സാമൂഹിക സുരക്ഷാ പെൻഷൻ ബാങ്ക് അക്കൗണ്ടിലാക്കിയതിനെതിരെ കോ-ഓപ്പ് സൊസൈറ്റീസ് പ്രതിഷേധിച്ചു"
english_title: "Vadakara Social Security Pension Issue Primary Co-op Societies Association Protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377729/vadakara-social-security-pension-distribution-protest-primary-coop-societies"
published_at: "2026-08-10T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a797403ecdcb_vadakara-social-security-pension-distribution-protest-primary-coop-societies.jpg"
keywords: ["Social Security Pension Kerala", "Vadakara News", "Kerala Pension News"]
---

# സാമൂഹിക സുരക്ഷാ പെൻഷൻ ബാങ്ക് അക്കൗണ്ടിലാക്കിയതിനെതിരെ കോ-ഓപ്പ് സൊസൈറ്റീസ് പ്രതിഷേധിച്ചു

> **Lead Summary:** വടകര: **[** സാമൂഹിക സുരക്ഷാ പെൻഷനുകൾ ആധാർ ലിങ്ക് ചെയ്ത ദേശസാത്കൃത ബാങ്കുകൾ വഴിയാക്കിയ നടപടിയിൽ പ്രൈമറി കോ-ഓപ്പ് സൊസൈറ്റീസ് അസോസിയേഷൻ വടകര താലൂക്ക് കൺവെൻഷൻ പ്രതിഷേധിച്ചു. സർക്കാരിന്റെ ഈ നടപടി വയോജനങ്ങളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു.

## Article Content

വടകര: **[** സാമൂഹിക സുരക്ഷാ പെൻഷനുകൾ ആധാർ ലിങ്ക് ചെയ്ത ദേശസാത്കൃത ബാങ്കുകൾ വഴിയാക്കിയ നടപടിയിൽ പ്രൈമറി കോ-ഓപ്പ് സൊസൈറ്റീസ് അസോസിയേഷൻ വടകര താലൂക്ക് കൺവെൻഷൻ പ്രതിഷേധിച്ചു. സർക്കാരിന്റെ ഈ നടപടി വയോജനങ്ങളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു.

വടകര ടൗൺഹാളിൽ ചേർന്ന താലൂക്ക് കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. വി. ദിനേശൻ, പി.കെ. ദിവാകരൻ, സി. ഭാസ്കരൻ, കെ.എം. ബാബു, എം.എം. അശോകൻ, കെ.കെ. പാർഥൻ, ലിനീഷ് പാലയാടൻ, പി.പി. ശ്രീധരൻ, വി.പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: കെ.കെ. കൃഷ്ണൻ, വൈസ് പ്രസിഡന്റുമാർ: കെ.എം. ബാബു, കെ.കെ. പാർഥൻ,സെക്രട്ടറി: വി. ദിനേശൻ ,ജോയിന്റ് സെക്രട്ടറിമാർ / ഭാരവാഹികൾ: വി.പി. ഗോപാലകൃഷ്ണൻ, എം.എം. അശോകൻ, ലിനീഷ് പാലയാടൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377729/vadakara-social-security-pension-distribution-protest-primary-coop-societies)