---
title: "യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം: ചോറോട് മണ്ഡലം കമ്മിറ്റി പ്രതിഭകളെ അനുമോദിച്ചു "
english_title: "Youth Congress Foundation Day Chorode Excellence Award R Shahin Inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377735/youth-congress-foundation-day-chorode-felicitation-new"
published_at: "2026-08-10T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7979b527e01_youth-congress-foundation-day-chorode-felicitation.jpg"
keywords: ["Youth Congress Foundation Day", "Chorode Youth Congress", "Vadakara politics news"]
---

# യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം: ചോറോട് മണ്ഡലം കമ്മിറ്റി പ്രതിഭകളെ അനുമോദിച്ചു 

> **Lead Summary:** വടകര:**[ **യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ വിവിധ പ്രതിഭകളെ അനുമോദിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, കെ-ടെറ്റ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മിഥുന സജിനയെയുമാണ് ചടങ്ങിൽ ആദരിച്ചത്.

## Article Content

വടകര:**[ **യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ വിവിധ പ്രതിഭകളെ അനുമോദിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, കെ-ടെറ്റ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മിഥുന സജിനയെയുമാണ് ചടങ്ങിൽ ആദരിച്ചത്.

മലോൽമുക്കിൽ നടന്ന അനുമോദന സമ്മേളനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും ചോറോട് ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ. ഷഹിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് മുന്നോടിയായി ആർ. ഷഹിൻ പതാക ഉയർത്തി.

മണ്ഡലം പ്രസിഡന്റ് ജിബിൻ രാജ് അധ്യക്ഷത വഹിച്ചു. വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി. നിജിൻ, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ദിൽരാജ് പനോളി, ജില്ലാ സെക്രട്ടറി ഗായത്രി മോഹൻദാസ്, വടകര നിയോജക മണ്ഡലം പ്രസിഡന്റ് കാർത്തിക് ചോറോട്, ചോറോട് പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ രാജേഷ് ചോറോട്, 20-ാം വാർഡ് മെമ്പർ രാഗേഷ് കെ.ജി, യൂത്ത് കോൺഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് അഭിനന്ദ് ജെ. മാധവ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഷാജഹാൻ സ്വാഗതവും പ്രഭുൽ മഠത്തിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377735/youth-congress-foundation-day-chorode-felicitation-new)