---
title: "'ഞങ്ങൾ അങ്ങാടിക്കാർ' കൂട്ടായ്മ;ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ കൈകോർത്ത് നാട്ടുകാർ "
english_title: "Vadakara Thazheangadi Pond Cleaning Njangal Angadikkar WhatsApp Group"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377743/vadakara-thazheangadi-pond-cleaning-njangal-angadikkar"
published_at: "2026-08-10T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7981ed00dd2_vadakara-thazheangadi-pond-cleaning-njangal-angadikkar.jpg"
keywords: ["Vadakara news", "Thazheangadi pond cleaning", "Vadakara local news", "Kozhikode environment news"]
---

# 'ഞങ്ങൾ അങ്ങാടിക്കാർ' കൂട്ടായ്മ;ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ കൈകോർത്ത് നാട്ടുകാർ 

> **Lead Summary:** വടകര: **[**നശിച്ചുകൊണ്ടിരിക്കുന്ന പൊതു കുളങ്ങൾ സംരക്ഷിക്കുക, പരിസര ശുചീകരണവും ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 'ഞങ്ങൾ അങ്ങാടിക്കാർ' വാട്‌സ്ആപ്പ് കൂട്ടായ്മ താഴെഅങ്ങാടിയിലെ പഴയ കുളം ശുചീകരിച്ചു. നാട്ടുകാരുടെ പങ്കാളിത്തത്തോടെ നടന്ന ശുചീകരണ പ്രവർത്തനം വടകര വില്ലേജ് ഓഫീസർ എം.സി. അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: **[**നശിച്ചുകൊണ്ടിരിക്കുന്ന പൊതു കുളങ്ങൾ സംരക്ഷിക്കുക, പരിസര ശുചീകരണവും ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 'ഞങ്ങൾ അങ്ങാടിക്കാർ' വാട്‌സ്ആപ്പ് കൂട്ടായ്മ താഴെഅങ്ങാടിയിലെ പഴയ കുളം ശുചീകരിച്ചു. നാട്ടുകാരുടെ പങ്കാളിത്തത്തോടെ നടന്ന ശുചീകരണ പ്രവർത്തനം വടകര വില്ലേജ് ഓഫീസർ എം.സി. അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്തു.

വടകര താഴെഅങ്ങാടി മേഖലയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ ഈ പഴയ കുളം സംരക്ഷിക്കുന്നതിനായി പ്രദേശവാസികളുടെ കൂട്ടായ്മ ഒന്നടങ്കം രംഗത്തിറങ്ങുകയായിരുന്നു. വരും ദിവസങ്ങളിലും ജലസ്രോതസുകൾ ശുചിയായി സൂക്ഷിക്കാനും നാടിൻ്റെ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കാനും എല്ലാവരുടെയും സഹകരണം വേണമെന്ന് 'ഞങ്ങൾ അങ്ങാടിക്കാർ' വാട്‌സ്ആപ്പ് കൂട്ടായ്മ പ്രതിനിധികൾ അഭ്യർത്ഥിച്ചു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് റസാഖ് ടി.എൻ, സവാദ് വടകര, റഹീം എം, അനീസ് കെ.വി, മഷൂദ് കെ.പി, നൗഫൽ പി, അബ്ദുൽ കരീം, മദീന ഫാറൂഖ്, ഫൈസൽ ബി, സഫ്വാൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377743/vadakara-thazheangadi-pond-cleaning-njangal-angadikkar)