---
title: "സാമൂഹ്യ സുരക്ഷാ പെൻഷൻ വീട്ടിലെത്തിച്ച് നൽകണം: രാഷ്ട്രീയ മഹിള ജനത"
english_title: "Rashtriya Mahila Janata Dal Demands Home Delivery of Social Security Pension Vadakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377751/rashtriya-mahila-janata-dal-demands-home-delivery-social-security-pension"
published_at: "2026-08-10T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7986ea681be_rashtriya-mahila-janata-dal-demands-home-delivery-social-security-pension.jpg"
keywords: ["Social Security Pension Kerala", "Vadakara News", "Kerala Pension Issue"]
---

# സാമൂഹ്യ സുരക്ഷാ പെൻഷൻ വീട്ടിലെത്തിച്ച് നൽകണം: രാഷ്ട്രീയ മഹിള ജനത

> **Lead Summary:** വടകര:**[ **സാമൂഹ്യ സുരക്ഷാ പെൻഷൻ ബാങ്ക് വഴി നൽകുന്ന രീതി അവസാനിപ്പിച്ച് മുൻപത്തെപ്പോലെ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിച്ചു നൽകാൻ നടപടിയെടുക്കണമെന്ന് രാഷ്ട്രീയ മഹിള ജനതാദൾ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

വടകര:**[ **സാമൂഹ്യ സുരക്ഷാ പെൻഷൻ ബാങ്ക് വഴി നൽകുന്ന രീതി അവസാനിപ്പിച്ച് മുൻപത്തെപ്പോലെ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിച്ചു നൽകാൻ നടപടിയെടുക്കണമെന്ന് രാഷ്ട്രീയ മഹിള ജനതാദൾ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മുമ്പ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതിയാണിത്. പല ബാങ്കുകളും കെട്ടിടങ്ങളുടെ ഒന്നാം നിലയിലും രണ്ടാം നിലയിലുമാണ് പ്രവർത്തിക്കുന്നത്. അതിനാൽ പ്രായമായവർക്കും വിധവകൾക്കും അസുഖബാധിതർക്കും പടികൾ കയറി ബാങ്കുകളിൽ എത്താൻ ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. വയോജനങ്ങളെയും സ്ത്രീകളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഈ സമീപനം സർക്കാർ അടിയന്തരമായി തിരുത്തണമെന്ന് യോഗം അഭ്യർഥിച്ചു.

മണ്ഡലം യോഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വിമല കളത്തിൽ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് എം. സതി അധ്യക്ഷത വഹിച്ചു. പാർട്ടി മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണൻ, സെക്രട്ടറി പ്രസാദ് വിലങ്ങിൽ, ബേബി ബാലമ്പ്രത്ത്, കെ.പി. ബിന്ദു, പി.പി. നിഷ, വടകര ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന എം.കെ, ശോഭ കെ.കെ, രജനി കെ.പി, ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത വിനോദ് എന്നിവർ സംസാരിച്ചു.

ആഗസ്റ്റ് 15-ന് നടക്കുന്ന കെ. ചന്ദ്രശേഖരൻ, വി.കെ.കെ. നമ്പ്യാർ അനുസ്മരണ പരിപാടിയിൽ 100 വനിതകളെ പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനമായി. മണ്ഡലം സെക്രട്ടറി ഉഷ ചാത്തംകണ്ടി സ്വാഗതവും ഷിനി എ. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377751/rashtriya-mahila-janata-dal-demands-home-delivery-social-security-pension)