---
title: "നന്മകളിലൂടെ ഒരു സൈക്കിള്‍ യാത്ര ; ഡോ. രമേശ് കുമാര്‍ ഹരിയാലി സന്ദര്‍ശിച്ചു"
english_title: "Dr. Ramesh Kumar visited Hariyali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37777/dr-ramesh-kumar-visited-hariyali"
published_at: "2022-04-16T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a492be7c77_hariyali vatakara.jpg"
keywords: []
---

# നന്മകളിലൂടെ ഒരു സൈക്കിള്‍ യാത്ര ; ഡോ. രമേശ് കുമാര്‍ ഹരിയാലി സന്ദര്‍ശിച്ചു

> **Lead Summary:** **വടകര: ** സൈക്കിളില്‍ എറണാകുളത്തു നിന്ന് കാസര്‍കോട് വരെ 'നന്മ കളിലൂടെ ഒരു സൈക്കിള്‍ യാത്ര' പരിപാടിയുമായി ഏപ്രില്‍ ഒന്നിന് മഹാരാജാസ് കോളേജ് പ്രൊഫസര്‍ ആയ ഡോ. എം.എച്ച് രമേശ് കുമാര്‍ ആരംഭിച്ച ഒറ്റയാള്‍ സൈക്കിള്‍ യാത്ര വടകര മുനിസിപ്പാലിറ്റിയിലെ ഹരിയാലി സന്ദര്‍ശിക്കാനെത്തി.

## Article Content

**വടകര: ** സൈക്കിളില്‍ എറണാകുളത്തു നിന്ന് കാസര്‍കോട് വരെ 'നന്മ കളിലൂടെ ഒരു സൈക്കിള്‍ യാത്ര' പരിപാടിയുമായി ഏപ്രില്‍ ഒന്നിന് മഹാരാജാസ് കോളേജ് പ്രൊഫസര്‍ ആയ ഡോ. എം.എച്ച് രമേശ് കുമാര്‍ ആരംഭിച്ച ഒറ്റയാള്‍ സൈക്കിള്‍ യാത്ര വടകര മുനിസിപ്പാലിറ്റിയിലെ ഹരിയാലി സന്ദര്‍ശിക്കാനെത്തി.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നന്മ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടുപഠിച്ചു ഒരു പുസ്തകം എഴുതാന്‍ ആണ് ഈ ചരിത്ര അധ്യാപകന്റെ ലക്ഷ്യം. വടകരയില്‍ നഗരസഭാ ചെയര്‍മാന്‍ കെ. പി. ബിന്ദു, വൈസ് ചെയര്‍മാന്‍ കെ. കെ.വനജ, മുനിസിപ്പല്‍ സെക്രട്ടറി എന്‍.കെ. ഹരീഷ്,ഹരിയാലി കോഓര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍, സെക്രട്ടറി അനില പി. കെ , പ്രസിഡണ്ട് അനിത വി.പി. എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.

നഗരസഭയുടെ നാരായണ നഗരത്ത് അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്ന എം.ആര്‍.എഫ്, ഗ്രീന്‍ ടെക്‌നോളജി സെന്റര്‍, ഗ്രീന്‍ ഷോപ്പ്, റെന്റ് ഷോപ്പ്, സീറോ വേസ്റ്റ് പദ്ധതി ഓഫീസ്, ഹരിയാലി ഏറ്റെടുത്തു നടത്തുന്ന മുന്‍സിപ്പല്‍ പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ച ശേഷം അദ്ദേഹം വയനാട്ടിലേക്ക് പോയി. മെയ് മാസം കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത പ്രദേശങ്ങളില്‍ യാത്ര അവസാനിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37777/dr-ramesh-kumar-visited-hariyali)