---
title: "സംഘ് പരിവാര്‍ അക്രമണം:  അഴിയൂരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "Sangh Parivar attack: Protest group organized in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37782/sangh-parivar-attack-protest-group-organized-in-azhiyur"
published_at: "2022-04-16T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a4f17e58a3_saalim azhiyoor.jpg"
keywords: []
---

# സംഘ് പരിവാര്‍ അക്രമണം:  അഴിയൂരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** **അഴിയൂര്‍**: രാമനവമി ഘോഷയാത്രയോടനുബന്ധിച്ച് ആറ് സംസ്ഥാനങ്ങളില്‍ മുസ്ലിംകള്‍ക്ക് നേരെ സംഘ് പരിവാര്‍ നടത്തിയ അക്രമണങ്ങളില്‍ പ്രതിഷേധിച്ച് അഴിയൂര്‍ ചുങ്കം ടൗണില്‍ എസ്ഡിപിഐ പ്രതിഷേധ കൂട്ടായ്മ നടത്തി.

## Article Content

**അഴിയൂര്‍**: രാമനവമി ഘോഷയാത്രയോടനുബന്ധിച്ച് ആറ് സംസ്ഥാനങ്ങളില്‍ മുസ്ലിംകള്‍ക്ക് നേരെ സംഘ് പരിവാര്‍ നടത്തിയ അക്രമണങ്ങളില്‍ പ്രതിഷേധിച്ച് അഴിയൂര്‍ ചുങ്കം ടൗണില്‍ എസ്ഡിപിഐ പ്രതിഷേധ കൂട്ടായ്മ നടത്തി.

എസ് ഡി പി ഐ അഴിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സാലിം പുനത്തില്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കര്‍ണ്ണാടകയിലും കരൗലിയിലുമടക്കം സംഘ് പരിവാര്‍ നടത്തിയ അക്രമണം അങ്ങേയറ്റം ഹീനമാണെന്നും സംഭവത്തില്‍ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനം അത്യന്തം ഭീതിദമാണെന്നും അദ്ദേഹം പറഞ്ഞു.

സൈനുദ്ധീന്‍ എ കെ അധ്യക്ഷത വഹിച്ചു. സവാദ് വി പി, സാഹിര്‍ പുനത്തില്‍, സര്‍ജാസ് കെ കെ, നസീര്‍ കൂടാളി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37782/sangh-parivar-attack-protest-group-organized-in-azhiyur)