---
title: "വടകര എൻ.ആർ.ഐ ഫോറം അബുദാബി സംഗമം നാളെ; ജനപ്രതിനിധികളും സാംസ്കാരിക നായകരും ഒത്തുചേരും"
english_title: "Vadakara NRI Forum Abu Dhabi Annual Meet Tomorrow Ramya Auditorium"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377927/vadakara-nri-forum-abu-dhabi-annual-meet-tomorrow-ramya-auditorium"
published_at: "2026-08-11T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ac39c48ed2_vadakara-nri-forum-abu-dhabi-annual-meet-tomorrow-ramya-auditorium.jpg"
keywords: ["Vadakara NRI Forum Abu Dhabi", "Vadakara news", "Kainatti Ramya Auditorium"]
---

# വടകര എൻ.ആർ.ഐ ഫോറം അബുദാബി സംഗമം നാളെ; ജനപ്രതിനിധികളും സാംസ്കാരിക നായകരും ഒത്തുചേരും

> **Lead Summary:** വടകര: **[** വടകര എൻ.ആർ.ഐ ഫോറം-അബുദാബിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രത്യേക സംഗമം നാളെ (ആഗസ്റ്റ് 12, ബുധനാഴ്ച) വടകരയിൽ നടക്കും. കൈനാട്ടിയിലുള്ള 'രമ്യ ഹോട്ടൽ & ഓഡിറ്റോറിയത്തിൽ' രാവിലെ 10:30 മുതലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

വടകര: **[** വടകര എൻ.ആർ.ഐ ഫോറം-അബുദാബിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രത്യേക സംഗമം നാളെ (ആഗസ്റ്റ് 12, ബുധനാഴ്ച) വടകരയിൽ നടക്കും. കൈനാട്ടിയിലുള്ള 'രമ്യ ഹോട്ടൽ & ഓഡിറ്റോറിയത്തിൽ' രാവിലെ 10:30 മുതലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധ ജനപ്രതിനിധികളും കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. സംഗമത്തിന്റെ ഭാഗമായി പ്രശസ്തർ നയിക്കുന്ന മോട്ടിവേഷൻ ക്ലാസ്, സാഹിത്യ സദസ്സ്, ഫോറം അംഗങ്ങളുടെയും കുടുംബങ്ങളുടെയും വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറും.

വടകരയിലെയും പരിസരപ്രദേശങ്ങളിലുമുള്ള ഫോറം അംഗങ്ങളും അവരുടെ കുടുംബങ്ങളും പരിപാടിയിൽ കുടുംബസമേതം പങ്കെടുക്കണമെന്ന് വടകര എൻ.ആർ.ഐ ഫോറം-അബുദാബി പ്രസിഡന്റ് ബഷീർ കപ്ലികണ്ടി, ജനറൽ സെക്രട്ടറി ശ്രീജിത്ത് പുനത്തിൽ എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9947917916 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377927/vadakara-nri-forum-abu-dhabi-annual-meet-tomorrow-ramya-auditorium)