---
title: "കുട്ടികളുടെ ആരോഗ്യം കാക്കാൻ അധ്യാപകരുടെ 'ഔഷധക്കൂട്ട്'; ചോറോട് സ്കൂളിലെ കർക്കടക കഞ്ഞി വിതരണം മാതൃകയാകുന്നു"
english_title: "Chorode Muttungal South UP School Karkidaka Kanji Distribution Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377976/muttungal-south-up-school-karkidaka-kanji-distribution-vadakara"
published_at: "2026-08-11T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aeb0f3ec54_muttungal-south-up-school-karkidaka-kanji-distribution-vadakara.jpg"
keywords: ["Vadakara news", "Chorode Muttungal school", "Karkidaka kanji recipe"]
---

# കുട്ടികളുടെ ആരോഗ്യം കാക്കാൻ അധ്യാപകരുടെ 'ഔഷധക്കൂട്ട്'; ചോറോട് സ്കൂളിലെ കർക്കടക കഞ്ഞി വിതരണം മാതൃകയാകുന്നു

> **Lead Summary:** ചോറോട്: **[**ചോറോട് മുട്ടുങ്ങൽ സൗത്ത് യു.പി. സ്‌കൂളിൽ കഴിഞ്ഞ 12 വർഷമായി മുടങ്ങാതെ തുടരുന്ന കർക്കടക കഞ്ഞി വിതരണം ഈ വർഷവും വിജയകരമായി തുടരുന്നു. കുട്ടികളുടെയും അധ്യാപകരുടെയും ആരോഗ്യപരിപാലനം ലക്ഷ്യമിട്ട് 2014-ൽ ആരംഭിച്ച ഈ പദ്ധതി വർഷങ്ങളായി അധ്യാപകരുടെ സ്വന്തം സ്പോൺസർഷിപ്പിലാണ് നടപ്പിലാക്കി വരുന്നത്.

## Article Content

ചോറോട്: **[**ചോറോട് മുട്ടുങ്ങൽ സൗത്ത് യു.പി. സ്‌കൂളിൽ കഴിഞ്ഞ 12 വർഷമായി മുടങ്ങാതെ തുടരുന്ന കർക്കടക കഞ്ഞി വിതരണം ഈ വർഷവും വിജയകരമായി തുടരുന്നു. കുട്ടികളുടെയും അധ്യാപകരുടെയും ആരോഗ്യപരിപാലനം ലക്ഷ്യമിട്ട് 2014-ൽ ആരംഭിച്ച ഈ പദ്ധതി വർഷങ്ങളായി അധ്യാപകരുടെ സ്വന്തം സ്പോൺസർഷിപ്പിലാണ് നടപ്പിലാക്കി വരുന്നത്.

വൻപയർ, ഗോതമ്പ്, കടല, അരി, ചെറുപയർ, മുത്താറി, ഉഴുന്ന്, ഉലുവ, ജീരകം, ശർക്കര, തേങ്ങ എന്നിവയുൾപ്പെടെയുള്ള ധാന്യങ്ങൾ ചേർത്താണ് ഈ പോഷകസമൃദ്ധമായ ഔഷധക്കഞ്ഞി തയാറാക്കുന്നത്. സ്കൂളിലെ ഇടവേള സമയത്താണ് കുട്ടികൾക്ക് കഞ്ഞി വിതരണം ചെയ്യുന്നത്. കർക്കടക മാസം അവസാനിക്കുന്നതുവരെ ഈ വിതരണം തുടരും.

സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് താഹ പി.പി. കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എം.പി.ടി.എ. ചെയർപേഴ്‌സൺ വിജിഷ, എച്ച്.എം. കെ.ജീജ, സ്റ്റാഫ് സെക്രട്ടറി വി. ഹരികൃഷ്ണൻ, അബു ലെയിസ് കാക്കൂനി എന്നിവർ സംസാരിച്ചു.

അധ്യാപകരായ സുബുലുസ്സലാം, ജിസ്‌ന ബാലൻ, ബിന്ദു, ശ്രീരാഗ് പി., സൗമ്യ, അശ്വിൻ, രമിത, പങ്കജ, സോഫിയ, രേഷ്മ, സൗമ്യ സി.കെ., ശ്രീരാഗ് ആയഞ്ചേരി, മഹേഷ് കെ., വിഷ്ണു എസ്.എസ്. എന്നിവരാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377976/muttungal-south-up-school-karkidaka-kanji-distribution-vadakara)