---
title: "സ്വാഗത സംഘം രൂപീകരിച്ചു; ഗാന്ധി ജയന്തി ദിനത്തിൽ വില്യാപ്പള്ളിയിൽ സാംസ്കാരിക ഘോഷയാത്ര "
english_title: "Gandhi Jayanti Cultural Procession Welcome Committee Formed in Vilyappalli"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/377981/gandhi-jayanti-cultural-procession-vilyappalli"
published_at: "2026-08-11T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aef473d339_gandhi-jayanti-cultural-procession-vilyappalli.jpg"
keywords: ["Gandhi Jayanti", "Vilyappalli", "Cultural Procession", "Kerala News"]
---

# സ്വാഗത സംഘം രൂപീകരിച്ചു; ഗാന്ധി ജയന്തി ദിനത്തിൽ വില്യാപ്പള്ളിയിൽ സാംസ്കാരിക ഘോഷയാത്ര 

> **Lead Summary:** വില്യാപ്പള്ളി:**[ **ഗാന്ധി ജയന്തി ദിനത്തിൽ ബാലജനത സംഘടിപ്പിക്കുന്ന സാംസ്കാരിക ഘോഷയാത്രയ്ക്ക് വില്യാപ്പള്ളിയിൽ സ്വാഗത സംഘം രൂപീകരിച്ചു. വില്യാപ്പള്ളിയിൽ ചേർന്ന യോഗത്തിൽ ഘോഷയാത്രയുടെ പോസ്റ്റർ പ്രകാശനവും സ്വാഗത സംഘം രൂപീകരണവും നടന്നു. എ.പി. അമർനാഥ് മാസ്റ്റർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

## Article Content

വില്യാപ്പള്ളി:**[ **ഗാന്ധി ജയന്തി ദിനത്തിൽ ബാലജനത സംഘടിപ്പിക്കുന്ന സാംസ്കാരിക ഘോഷയാത്രയ്ക്ക് വില്യാപ്പള്ളിയിൽ സ്വാഗത സംഘം രൂപീകരിച്ചു. വില്യാപ്പള്ളിയിൽ ചേർന്ന യോഗത്തിൽ ഘോഷയാത്രയുടെ പോസ്റ്റർ പ്രകാശനവും സ്വാഗത സംഘം രൂപീകരണവും നടന്നു. എ.പി. അമർനാഥ് മാസ്റ്റർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ആർ.ജെ.ഡി സംസ്ഥാന സമിതി അംഗം ആയാടത്തിൽ രവീന്ദ്രൻ ഘോഷയാത്രയുടെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. കെ.പി. കുട്ടി, പി.പി. രാജൻ എന്നിവർക്ക് പോസ്റ്ററിന്റെ ലോഗോ നൽകിയാണ് പ്രകാശനം നടത്തിയത്.

യോഗത്തിൽ വിനോദ് ചെറിയത്ത്, മലയിൽ ബാലകൃഷ്ണൻ, വി. ബാലകൃഷ്ണൻ, ആർ.പി. രാജീവൻ, ഇ.എം. നാണു, എം.ടി.കെ. സുരേഷ്, രാജീവൻ കാവിൽ, വി.സി. കുമാരൻ, ടി.എം. രാജൻ, ഒ.എം. സിന്ധു, എം.എം. രമേശൻ, പി.കെ. പവിത്രൻ, പ്രകാശ് ബാബു മയ്യന്നൂർ, മോഹനൻ നെല്ലൂർ, പുഷ്പ ഒതയോത്ത്, ഗീത ശശീന്ദ്രബാബു വി.പി, സച്ചിൻ വില്യാപ്പള്ളി, സുധീഷ് എം.ടി.കെ, സേനഹിൽ ശശി എന്നിവർ സംസാരിച്ചു.

ഗാന്ധിജിയുടെ ജീവിത മൂല്യങ്ങളും സന്ദേശങ്ങളും പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാലജനത സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. വില്യാപ്പള്ളി കേന്ദ്രീകരിച്ചുള്ള വിവിധ പരിപാടികൾക്ക് സ്വാഗത സംഘം നേതൃത്വം നൽകും.

**English Summary:**

A welcome committee was formed in Vilyappalli for the cultural procession organized by Balajana Sangham on Gandhi Jayanti. The poster launch and committee formation meeting was held, inaugurated by Ayadathil Ravindran.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/377981/gandhi-jayanti-cultural-procession-vilyappalli)