---
title: "അപേക്ഷ ഓഗസ്റ്റ് 31 വരെ; മത്സ്യത്തൊഴിലാളി വീടുകളുടെ അറ്റകുറ്റപ്പണിക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം"
english_title: "Fisheries Dept Invites Applications For Fishermen House Repair Aid Up To Rs 1 Lakh"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378015/fisheries-dept-invites-applications-for-fishermen-house-repair-aid-up-to-rs-1-lakh"
published_at: "2026-08-11T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b16cbc3668_fisheries-dept-invites-applications-for-fishermen-house-repair-aid-up-to-rs-1-lakh.jpg"
keywords: ["Fishermen", "Housing Aid", "Fisheries Department", "Vadakara"]
---

# അപേക്ഷ ഓഗസ്റ്റ് 31 വരെ; മത്സ്യത്തൊഴിലാളി വീടുകളുടെ അറ്റകുറ്റപ്പണിക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം

> **Lead Summary:** വടകര: മത്സ്യത്തൊഴിലാളികളുടെ വീടുകളുടെ അറ്റകുറ്റപ്പണിക്ക് ധനസഹായം നൽകുന്ന ഫിഷറീസ് വകുപ്പിന്റെ ഭവന റിപ്പയർ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വീടിന് പരമാവധി ഒരു ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുക.

## Article Content

വടകര: മത്സ്യത്തൊഴിലാളികളുടെ വീടുകളുടെ അറ്റകുറ്റപ്പണിക്ക് ധനസഹായം നൽകുന്ന ഫിഷറീസ് വകുപ്പിന്റെ ഭവന റിപ്പയർ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വീടിന് പരമാവധി ഒരു ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുക.

**അപേക്ഷ സമർപ്പിക്കേണ്ട വിധം**

അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് 31ന് മുമ്പ് സമർപ്പിക്കണം.

താഴെ പറയുന്ന മത്സ്യഭവന്‍ ഓഫീസുകളിലാണ് അപേക്ഷ നൽകേണ്ടത്:

ബേപ്പൂര്‍

കോഴിക്കോട് (വെള്ളയില്‍)

കൊയിലാണ്ടി

വടകര

2025 ഓഗസ്റ്റില്‍ ഇതേ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അനുബന്ധ രേഖകള്‍ വീണ്ടും ഹാജരാക്കേണ്ടതില്ല. ഇവർ അതത് മത്സ്യഭവനുകളില്‍ നേരിട്ടെത്തി മുന്‍വര്‍ഷം സമര്‍പ്പിച്ച അനുബന്ധ രേഖകളുടെ സാധുത പരിശോധിച്ചാല്‍ മതി.കൂടുതൽ വിവരങ്ങൾക്ക്: ഫോണ്‍: 0495 2383780

**English Summary:**

The Fisheries Department has invited applications for house repair assistance for fishermen. A maximum of Rs 1 lakh will be granted per house. Applications with supporting documents must be submitted before August 31 at the Bepur, Kozhikode (Vellayil), Koyilandy and Vadakara Matsyabhavan offices. Those on the 2025 waiting list need not resubmit documents. Contact: 0495 2383780.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378015/fisheries-dept-invites-applications-for-fishermen-house-repair-aid-up-to-rs-1-lakh)