---
title: "ദീപ അന്യായ സ്ഥലമാറ്റത്തിൻ്റ രക്തസാക്ഷി; വടകരയിൽ  ആർ ദീപ ലേഖക്ക് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി"
english_title: "Health Inspector Deepalekha Dies Due To Alleged Unfair Transfer, Vadakara Pays Tribute"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378071/vadakara-health-inspector-deepalekha-dies-unfair-transfer"
published_at: "2026-08-12T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bdbca303eb_vadakara-health-inspector-deepalekha-dies-unfair-transfer.jpg"
keywords: ["Deepa Lekha Death", "Chokli Health Inspector", "Kerala Government Employee"]
---

# ദീപ അന്യായ സ്ഥലമാറ്റത്തിൻ്റ രക്തസാക്ഷി; വടകരയിൽ  ആർ ദീപ ലേഖക്ക് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

> **Lead Summary:** വടകര: സർക്കാർ സർവീസിലെ അന്യായ സ്ഥലംമാറ്റത്തിന് ഇരയായി ആരോഗ്യ പ്രവർത്തക ആർ. ദീപലേഖയുടെ വേർപാട്. മാനസിക സമ്മർദ്ദത്തിൽ കുഴഞ്ഞുവീണ് മരിച്ച ദീപലേഖക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. മേപ്പയിലെ 'ശ്രീസ്ഥ' വീട്ടിലെ താമസക്കാരിയായ ദീപലേഖ തിങ്കളാഴ്ചയാണ് കുഴഞ്ഞുവീണ് മരിച്ചത്.

## Article Content

വടകര: സർക്കാർ സർവീസിലെ അന്യായ സ്ഥലംമാറ്റത്തിന് ഇരയായി ആരോഗ്യ പ്രവർത്തക ആർ. ദീപലേഖയുടെ വേർപാട്. മാനസിക സമ്മർദ്ദത്തിൽ കുഴഞ്ഞുവീണ് മരിച്ച ദീപലേഖക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. മേപ്പയിലെ 'ശ്രീസ്ഥ' വീട്ടിലെ താമസക്കാരിയായ ദീപലേഖ തിങ്കളാഴ്ചയാണ് കുഴഞ്ഞുവീണ് മരിച്ചത്.

ആരോഗ്യസ്ഥിതി പരിഗണിക്കാതെയുള്ള അന്യായ സ്ഥലംമാറ്റത്തിൽ മനംനൊന്താണ് മരണം സംഭവിച്ചതെന്ന് സഹപ്രവർത്തകരും ബന്ധുക്കളും പറയുന്നു. ചൊക്ലി പഞ്ചായത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുകയായിരുന്നു ദീപലേഖ. സ്ഥലംമാറ്റം സംബന്ധിച്ച മാനസിക സമ്മർദ്ദത്തിനിടെ പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി യോഗത്തിനെത്തിയപ്പോഴാണ് അവർ കുഴഞ്ഞുവീണത്.

നിരവധി നാടക രചനകളിലൂടെ ശ്രദ്ധേയനായ സുരേഷ് ബാബു ശ്രീസ്ഥയുടെ ഭാര്യയാണ് ദീപലേഖ. ഇവരുടെ വേർപാട് നാടക-കലാ രംഗത്തെയും കണ്ണീരിലാഴ്തി. ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ മൃതദേഹം മേപ്പയിലെ വീട്ടിലെത്തിച്ചു. ഉച്ചക്ക് 2 മണിക്ക് മകൾ അമലുലക്ഷ്മി ചിതയ്ക്ക് തീകൊളുത്തി.

അനുശോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പി.കെ. ശശി അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ശശിധരൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ.പി. മോഹനൻ, കരിവെള്ളൂർ മുരളി, എം.കെ. മനോഹരൻ, സിപിഐഎം ഏരിയ സെക്രട്ടറി ടി.പി. ഗോപാലൻ, ജില്ലാ കമ്മിറ്റി അംഗം കെ. പുഷ്പജ, ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് അനൂപ്, വൈസ് ചെയർപേഴ്സൺ കെ.എം. ഷൈനി തുടങ്ങി രാഷ്ട്രീയ, കലാ, സാംസ്കാരിക, സർവീസ് സംഘടനാ രംഗത്തെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378071/vadakara-health-inspector-deepalekha-dies-unfair-transfer)