---
title: "ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് ജ്വല്ലറിയിൽ നിക്ഷേപം; അച്ഛനും മകൾക്കും 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി "
english_title: "Father and Daughter Allege Rs 15 Lakh Fraud in Vadakara Jewellery Investment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378108/vadakara-jewellery-investment-fraud-15-lakh"
published_at: "2026-08-12T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c0a8fccbdd_vadakara-jewellery-investment-fraud-15-lakh.jpg"
keywords: ["Vadakara", "Apollo Jewellery", "Investment Fraud", "Financial Fraud", "Police Case"]
---

# ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് ജ്വല്ലറിയിൽ നിക്ഷേപം; അച്ഛനും മകൾക്കും 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി 

> **Lead Summary:** വടകര: **[https://vatakara.truevisionnews.com/ )]** ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് ജ്വല്ലറിയിൽ നിക്ഷേപം നടത്തിയ അച്ഛനെയും മകളെയും പറ്റിച്ച് 15 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വടകര അപ്പോളോ ജ്വല്ലറിയിൽ നിക്ഷേപം നടത്തിയാൽ വലിയ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയതെന്നാണ് പരാതി. സംഭവത്തിൽ കാർത്തികപ്പള്ളി സ്വദേശിയുടെ പരാതിയിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

വടകര: **[https://vatakara.truevisionnews.com/ )]** ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് ജ്വല്ലറിയിൽ നിക്ഷേപം നടത്തിയ അച്ഛനെയും മകളെയും പറ്റിച്ച് 15 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വടകര അപ്പോളോ ജ്വല്ലറിയിൽ നിക്ഷേപം നടത്തിയാൽ വലിയ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയതെന്നാണ് പരാതി. സംഭവത്തിൽ കാർത്തികപ്പള്ളി സ്വദേശിയുടെ പരാതിയിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാർത്തികപ്പള്ളി കോമത്ത് കുനിയിൽ വീട്ടിൽ ബഷീറാണ് ജ്വല്ലറി അധികൃതർക്കെതിരെ പോലീസിൽ പരാതി നൽകിയത്. ബഷീറിനെയും മകളെയും പ്രതികൾ ചേർന്ന് പ്രലോഭിപ്പിച്ചാണ് ജ്വല്ലറിയിൽ നിക്ഷേപം നടത്തിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. 2012 മുതൽ പല തവണകളായാണ് ഇവർ ജ്വല്ലറിയിൽ ആകെ 15,00,000 രൂപ നിക്ഷേപിച്ചതെന്നും പരാതിയിലുണ്ട്.

ജ്വല്ലറിയിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭവിഹിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപം നടത്തിച്ചതെന്നാണ് ബഷീറിന്റെ പരാതി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ നൽകാൻ ജ്വല്ലറി ഉടമകൾ തയ്യാറായില്ലെന്നാണ് പരാതിയിൽ പറയുന്നത്.

തങ്ങളെ ബോധപൂർവം വിശ്വസിപ്പിച്ച് ചതിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബഷീർ പോലീസിനെ സമീപിച്ചത്. നിക്ഷേപിച്ച തുക തിരികെ ലഭിക്കാതിരിക്കുകയും വാഗ്ദാനം ചെയ്ത ലാഭവിഹിതം ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് പരാതി നൽകിയതെന്നാണ് വിവരം.

സംഭവത്തിൽ ബഷീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിശ്വാസവഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

**English Summary:**

A father and daughter have alleged that they lost Rs 15 lakh after investing money in Apollo Jewellery in Vadakara based on a promise of high returns. According to the complaint filed by Bashir of Karthikappally, the accused allegedly persuaded him and his daughter to make investments. They reportedly invested a total of Rs 15 lakh in multiple instalments from 2012. Bashir alleges that even after several years, the jewellery owners did not return the promised profit or the invested amount. Vadakara Police registered a case based on his complaint, invoking charges including breach of trust and cheating, and began an investigation.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378108/vadakara-jewellery-investment-fraud-15-lakh)