---
title: "വിള്ളൽ വീണ് ആവിക്കൽ പാലം അപകടാവസ്ഥയിൽ; നാട്ടുകാർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി"
english_title: "Avikkal Bridge in Vadakara Develops Cracks; Traffic Restrictions Imposed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378116/avikkal-bridge-vadakara-cracks-traffic-restriction"
published_at: "2026-08-12T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c0ee97bbfa_avikkal-bridge-vadakara-cracks-traffic-restriction.jpg"
keywords: ["Vadakara", "Avikkal Bridge", "Traffic Restriction", "Bridge Safety"]
---

# വിള്ളൽ വീണ് ആവിക്കൽ പാലം അപകടാവസ്ഥയിൽ; നാട്ടുകാർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

> **Lead Summary:** വടകര: **[https://vatakara.truevisionnews.com/ )]** മുനിസിപ്പൽ ഒന്നാം വാർഡിലെ ആവിക്കൽ പാലം അപകടാവസ്ഥയിൽ. പാലത്തിൽ വിള്ളൽ വീണതിനെ തുടർന്ന് നാട്ടുകാർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്ഥിതി ഗുരുതരമായതോടെയാണ് വാർഡ് കൗൺസിലർ പി.പി. വ്യാസന്റെ നേതൃത്വത്തിൽ നാട്ടുകാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നുപോകാൻ സൗകര്യം നിലനിർത്തിയിട്ടുണ്ട്.

## Article Content

വടകര: **[https://vatakara.truevisionnews.com/ )]** മുനിസിപ്പൽ ഒന്നാം വാർഡിലെ ആവിക്കൽ പാലം അപകടാവസ്ഥയിൽ. പാലത്തിൽ വിള്ളൽ വീണതിനെ തുടർന്ന് നാട്ടുകാർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്ഥിതി ഗുരുതരമായതോടെയാണ് വാർഡ് കൗൺസിലർ പി.പി. വ്യാസന്റെ നേതൃത്വത്തിൽ നാട്ടുകാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നുപോകാൻ സൗകര്യം നിലനിർത്തിയിട്ടുണ്ട്.

അമ്പത് വർഷത്തിലേറെ പഴക്കമുള്ള പാലം പുതുക്കിപ്പണിയണമെന്ന് നാട്ടുകാർ ദീർഘകാലമായി ആവശ്യപ്പെട്ടുവരികയാണ്. പ്രദേശത്തെ കടൽഭിത്തി നിർമാണത്തിനായി വൻ ഭാരം വഹിച്ചുള്ള ടോറസ് ലോറികൾ പാലത്തിലൂടെ കടന്നുപോകുന്നത് പാലത്തിന്റെ ബലക്ഷയത്തിന് ആക്കം കൂട്ടിയെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇത്തരം വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. എന്നാൽ കടൽഭിത്തി നിർമാണത്തിന്റെ ആവശ്യകത പരിഗണിച്ച് ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താതെ തുടരുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

**

ഇന്ന് രാവിലെ നാല് വലിയ ലോറികൾ പാലത്തിലൂടെ കടന്നുപോയതോടെ പാലത്തിന്റെ ഒരു ഭാഗത്തെ വിള്ളൽ കൂടുതൽ വ്യാപിച്ചതായാണ് വിവരം. ഇതോടെ പാലത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക ശക്തമായി. സ്ഥിതി ഗുരുതരമായതിനെ തുടർന്നാണ് നാട്ടുകാർ ഇടപെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

നിലവിൽ ചെറിയ വാഹനങ്ങൾക്ക് മാത്രം പാലത്തിലൂടെ കടന്നുപോകാനുള്ള സൗകര്യമാണുള്ളത്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് തുടരുന്ന സാഹചര്യത്തിൽ കൈനാട്ടി-വടകര നഗരം റൂട്ടിൽ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരും കാറുകളും ഓട്ടോറിക്ഷകളും ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. അതിനാൽ പാലത്തിലൂടെയുള്ള ഗതാഗത നിയന്ത്രണം പ്രദേശത്തെ യാത്രക്കാരെയും ബാധിക്കുന്ന സാഹചര്യമാണുള്ളത്.

തകർച്ച നേരിടുന്ന സാഹചര്യത്തിൽ പാലം എത്രയും വേഗം പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിന്റെ നിലവിലെ അവസ്ഥ പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

പാലത്തിന്റെ പുനർനിർമാണ വിഷയത്തിൽ നഗരസഭയും എംഎൽഎയും എംപിയും അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു. വർഷങ്ങളായി നിലനിൽക്കുന്ന പാലത്തിന്റെ കാലപ്പഴക്കവും നിലവിൽ രൂപപ്പെട്ട വിള്ളലും പരിഗണിച്ച് പാലം പുതുക്കിപ്പണിയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

English Summary:**

The Avikkal Bridge in Vadakara Municipality’s first ward has developed cracks and is reportedly in a dangerous condition. Local residents have imposed traffic restrictions, allowing only small vehicles to pass. The bridge is more than 50 years old, and residents have long demanded its reconstruction. Locals allege that the passage of heavy Torus lorries carrying materials for seawall construction contributed to the weakening of the bridge. Four large lorries reportedly crossed the bridge this morning, after which cracks in one section increased. Traffic restrictions were imposed under the leadership of ward councillor PP Vyas. Residents have urged the municipality, MLA and MP to intervene and rebuild the bridge at the earliest.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378116/avikkal-bridge-vadakara-cracks-traffic-restriction)