---
title: "കേളപ്പജി ഉപ്പുസത്യാഗ്രഹ  സ്മൃതിയാത്ര ഇന്ന് വടകരയില്‍"
english_title: "Kelappaji Salt Satyagraha Smritiyathra today in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37812/kelappaji-salt-satyagraha-smritiyathra-today-in-vadakara"
published_at: "2022-04-16T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a715438682_kelappaji .jpg"
keywords: []
---

# കേളപ്പജി ഉപ്പുസത്യാഗ്രഹ  സ്മൃതിയാത്ര ഇന്ന് വടകരയില്‍

> **Lead Summary:** **വടകര: **കേളപ്പജി ഉപ്പുസത്യാഗ്രഹ സ്മൃതിയാത്ര ഇന്ന് വടകരയില്‍. വൈകീട്ട് അഞ്ചിന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സ്വീകരണ പൊതു സമ്മേളനം കെ എസ് രാധാകൃഷ്ണന്‍ (റിട്ട: വൈസ് ചാന്‍സലര്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല) ഉദ്ഘാടനം ചെയ്യും. ക. ഭാ സുരേന്ദ്രന്‍ (എഡിറ്റര്‍ -കുരുക്ഷേത്ര പബ്ലിക്കേഷന്‍സ്) മുഖ്യ പ്രഭാഷണം നടത്തും.

## Article Content

**വടകര: **കേളപ്പജി ഉപ്പുസത്യാഗ്രഹ സ്മൃതിയാത്ര ഇന്ന് വടകരയില്‍. വൈകീട്ട് അഞ്ചിന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സ്വീകരണ പൊതു സമ്മേളനം കെ എസ് രാധാകൃഷ്ണന്‍ (റിട്ട: വൈസ് ചാന്‍സലര്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല) ഉദ്ഘാടനം ചെയ്യും. ക. ഭാ സുരേന്ദ്രന്‍ (എഡിറ്റര്‍ -കുരുക്ഷേത്ര പബ്ലിക്കേഷന്‍സ്) മുഖ്യ പ്രഭാഷണം നടത്തും.

സ്വാതന്ത്ര്യത്തിന്റെ 75ആം വാര്‍ഷികമായി നടക്കുന്ന അമൃത മഹോത്സവത്തിന്റെ ഭാഗമായി, അമൃത മഹോത്സവ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് 1930 ഏപ്രില്‍ 13 ന് കേരള ഗാന്ധി .കെ.കേളപ്പജിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നിന്ന് ഉളിയത്ത് കടവിലേക്ക് നടന്ന ഉപ്പുസത്യാഗ്രഹയാത്ര പുനസൃഷ്ടിക്കുന്നത്.

ഏപ്രില്‍ 10 ന് വൈകുന്നേരം 4.00 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്ത പദയാത്ര 13 ന് രാവിലെ തളി ക്ഷേത്ര പരിസരത്ത് നിന്നാണ് ആരംഭിച്ചത്. തുടര്‍ന്ന് 10 ദിവസങ്ങളിലായി നടക്കുന്ന പദയാത്രയില്‍ 75 സ്വീകരണങ്ങള്‍ നല്‍കും.

എലത്തൂര്‍,കൊയിലാണ്ടി,പാക്കനാര്‍പുരം,വടകര,മാഹി , തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് എന്നിവ ഇതിലെ പ്രധാന സ്വീകരണ കേന്ദ്രങ്ങളാണ്. ഇന്നലെ (ഏപ്രില്‍ 15 ന് ) കെ.കേളപ്പജിയുടെ ഒതയോത്ത് വീട്ടില്‍ പന്തിഭോജനത്തെ അനുസ്മരിക്കുന്ന വിഷുസദ്യ ഉണ്ടായിരുന്നു. കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. 23 ന് ഉളിയത്ത് കടവില്‍ നിന്നും ഗാന്ധി പാര്‍ക്കിലേക്ക് വൈകുന്നേരം 4.00 മണിക്ക് പദയാത്ര എത്തിച്ചേരും, തുടര്‍ന്ന് നടക്കുന്ന മഹാസമ്മേളനത്തോടുക്കൂടി പദയാത്ര അവസാനിക്കും .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37812/kelappaji-salt-satyagraha-smritiyathra-today-in-vadakara)