---
title: "ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം; വീട്ടമ്മയ്ക്ക് 3.34 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി "
english_title: "Woman Alleges Rs 3.34 Lakh Investment Fraud by Cooperative Society in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378139/vadakara-cooperative-society-investment-fraud-334500"
published_at: "2026-08-12T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c1fed4edb8_vadakara-cooperative-society-investment-fraud-334500.jpg"
keywords: ["Vadakara", "Cooperative Society", "Investment Fraud", "Financial Fraud", "Police Case", "Viswadeepthi Society"]
---

# ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം; വീട്ടമ്മയ്ക്ക് 3.34 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി 

> **Lead Summary:** വടകര: **[** ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ച വീട്ടമ്മയ്ക്ക് 3,34,500 രൂപ നഷ്ടപ്പെട്ടതായി പരാതി. വടകരയിൽ പ്രവർത്തിക്കുന്ന ‘വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി’ എന്ന സ്ഥാപനത്തിനെതിരെയാണ് തട്ടിപ്പ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ സൊസൈറ്റി ഡയറക്ടർമാരായ പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

## Article Content

വടകര: **[** ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ച വീട്ടമ്മയ്ക്ക് 3,34,500 രൂപ നഷ്ടപ്പെട്ടതായി പരാതി. വടകരയിൽ പ്രവർത്തിക്കുന്ന ‘വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി’ എന്ന സ്ഥാപനത്തിനെതിരെയാണ് തട്ടിപ്പ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ സൊസൈറ്റി ഡയറക്ടർമാരായ പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കാവിലുംപാറ, തെക്കൻ പെരുമാലിൽ വീട്ടിൽ ഏലിയാമ്മയാണ് പരാതിക്കാരി. സൊസൈറ്റിയിൽ പണം നിക്ഷേപിച്ചാൽ ആകർഷകമായ വാർഷിക പലിശ നൽകാമെന്ന് ഡയറക്ടർമാർ വിശ്വസിപ്പിച്ചതിനെ തുടർന്നാണ് നിക്ഷേപം നടത്തിയതെന്നാണ് ഏലിയാമ്മയുടെ പരാതി.

പ്രതികളുടെ വാഗ്ദാനത്തിൽ വിശ്വസിച്ച് 2024  മുതൽ വിവിധ തവണകളായി ആകെ 3,34,500 രൂപ സൊസൈറ്റിയിൽ നിക്ഷേപിച്ചതായാണ് പരാതിയിൽ പറയുന്നത്. നിക്ഷേപ കാലാവധി പൂർത്തിയായ ശേഷവും വാഗ്ദാനം ചെയ്ത പലിശയോ നിക്ഷേപിച്ച  തുകയോ തിരികെ നൽകാൻ സ്ഥാപന അധികൃതർ തയ്യാറായില്ലെന്നാണ് ഏലിയാമ്മ ആരോപിക്കുന്നത്.

നിക്ഷേപിച്ച തുകയും വാഗ്ദാനം ചെയ്ത പലിശയും ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഏലിയാമ്മ പോലീസിൽ പരാതി നൽകിയത്. തങ്ങളെ ബോധപൂർവം വിശ്വസിപ്പിച്ച് വിശ്വാസവഞ്ചന നടത്തുകയും ചതിക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സൊസൈറ്റി ഡയറക്ടർമാരായ പ്രതികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

**English Summary:**

A woman from Vadakara has complained that she lost Rs 3,34,500 after investing money in Viswadeepthi Multi State Agri Cooperative Society based on a promise of attractive annual interest. The complainant, Eliyamma of Kavillumpara, alleges that she invested the amount in multiple instalments from March 28, 2024. According to her complaint, the society authorities did not return either the promised interest or the principal after the investment period ended. She alleged that she was deliberately misled and cheated. Police have registered a case against the society’s directors under cheating charges and have begun an investigation.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378139/vadakara-cooperative-society-investment-fraud-334500)