---
title: "മീത്തലെ മുക്കാളി അടിപ്പാത ആവശ്യം: പ്രക്ഷോഭം 50 ദിവസം പിന്നിട്ടു"
english_title: "Meethale Mukkali Underpass Protest Completes 50 Days in Chombala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378228/meethale-mukkali-underpass-protest-50-days-chombala"
published_at: "2026-08-12T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ca91b9e507_meethale-mukkali-underpass-protest-50-days-chombala.jpg"
keywords: ["Meethale Mukkali", "Underpass", "National Highway", "Protest"]
---

# മീത്തലെ മുക്കാളി അടിപ്പാത ആവശ്യം: പ്രക്ഷോഭം 50 ദിവസം പിന്നിട്ടു

> **Lead Summary:** മുക്കാളി : മുക്കാളി ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമസമിതി സമര പന്തലിൽ കെട്ടി നടത്തുന്ന പ്രക്ഷോഭം 50 ദിവസം പിന്നിട്ടു.

## Article Content

മുക്കാളി : മുക്കാളി ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമസമിതി സമര പന്തലിൽ കെട്ടി നടത്തുന്ന പ്രക്ഷോഭം 50 ദിവസം പിന്നിട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ സംസ്ക്കാരിക സംഘടന പ്രതിനിധികൾ, മൽസ്യ തൊഴിലാളി സംഘടനകൾ ചോമ്പാൽ ബി ഇ എം സ്കൂൾ പ്രതിനിധികൾ, സി എസ് ഐ പള്ളി പ്രതിനിധികൾ, ചോമ്പാൽ ബിച്ചുമ്മ പള്ളി പ്രതിനിധികൾ, ചോമ്പാൽ ഭഗവതി ക്ഷേത്രം പ്രതിനിധികൾ അടക്കം നുറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു.

50 പിന്നിട്ടത്തിന്റെ ഭാഗമായി സമര പന്തലിന് സമിപം 50 ദീപശിഖകൾ ഏന്തി സമര വളണ്ടിയർമാർ അണിനിരന്നു. ചോമ്പാൽ തുറമുഖത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ടോറസ് ഉൾപ്പെടെയുള്ള വലിയവാഹനങ്ങൾക്ക് പ്രവേശിപ്പിക്കാൻ സൗകര്യമൊരുക്കണമെന്നാണ് ജനകിയ ആവശ്യം.

സമരം ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അംഗവും സിപി എം ഏരിയ കമ്മിറ്റി അംഗവുമായ വി.പി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ കെ എം വി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പി .ബാബുരാജ്, കെ.പി. ജയകുമാർ, പ്രദീപ ചോമ്പാല, വി.പി. മോഹൻ ദാസ് കെ, സുരേഷ് കുന്നുമ്മൽ, അനിത പിലാക്കണ്ടി, പി.കെ.പ്രീത, പ്രകാശൻ പി.കെ, ബിജു, വിപിൻ, സജീവൻ. വി.പി തുടങ്ങിയവർ സംസാരിച്ചു.**

English Summary:**

The Janakeeya Karma Samithi’s protest demanding an underpass at Meethale Mukkali on the National Highway in Chombala completed 50 days. To mark the occasion, 50 volunteers held torches near the protest pandal. Representatives from various political, social, cultural and religious organizations including schools, churches and temples participated in recent days. The demand is to ensure safe crossing for people and facilitate entry of heavy vehicles including tippers without affecting Chombala port development. The protest was inaugurated by V.P Gopalakrishnan, Onchiyam Grama Panchayat member and CPM area committee member, with K.K.M.V Jayaprakash presiding.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378228/meethale-mukkali-underpass-protest-50-days-chombala)