---
title: "തിരുവള്ളൂരിൽ  തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം"
english_title: "Coconut Tree Falls on House in Thiruvallur, Roof Collapses"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378340/coconut-tree-falls-house-thiruvallur-roof-collapse"
published_at: "2026-08-13T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d9bcd9582f_coconut-tree-falls-house-thiruvallur-roof-collapse.jpg"
keywords: ["Vadakara", "Thiruvallur", "Coconut Tree", "Roof Collapse", "House Accident"]
---

# തിരുവള്ളൂരിൽ  തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം

> **Lead Summary:** തിരുവള്ളൂർ :**[ **തിരുവള്ളൂർ പഞ്ചായത്തിലെ ചിറുക്കിന് സമീപം തെങ്ങ് കടപുഴകി വീണ് ഇരുനില വീടിന്റെ മുകൾഭാഗം തകർന്നു. തിരുവള്ളൂർ പഞ്ചായത്ത് 14-ാം വാർഡിൽ ഒ.കെ. പ്രമോദിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്നലെപകൽ 12 മണിയോടെയാണ് അപകടമുണ്ടായത്.

## Article Content

തിരുവള്ളൂർ :**[ **തിരുവള്ളൂർ പഞ്ചായത്തിലെ ചിറുക്കിന് സമീപം തെങ്ങ് കടപുഴകി വീണ് ഇരുനില വീടിന്റെ മുകൾഭാഗം തകർന്നു. തിരുവള്ളൂർ പഞ്ചായത്ത് 14-ാം വാർഡിൽ ഒ.കെ. പ്രമോദിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്നലെപകൽ 12 മണിയോടെയാണ് അപകടമുണ്ടായത്.

വീടിന്റെ കിടപ്പുമുറിയുടെ മേൽക്കൂരയ്ക്കാണ് പ്രധാനമായും കേടുപാടുകൾ സംഭവിച്ചത്. തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണതിനെ തുടർന്നാണ് മേൽക്കൂര തകർന്നത്. അപകടസമയത്ത് ഒ.കെ. പ്രമോദും കുടുംബവും വീട്ടിലുണ്ടായിരുന്നു. എന്നാൽ, വീട്ടുകാർ അകത്തുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നതെങ്കിലും ആർക്കും പരിക്കേൽക്കാതിരുന്നത് ആശ്വാസമായി. സംഭവത്തെ തുടർന്ന് വില്ലേജ് അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. അപകടത്തിൽ വീടിനുണ്ടായ നാശനഷ്ടങ്ങൾ അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378340/coconut-tree-falls-house-thiruvallur-roof-collapse)