---
title: "ദേശീയ വ്യാപാരി ദിനം: അഴിയൂർ പാലിയേറ്റീവ് കെയർ യൂണിറ്റിന് ധനസഹായം നൽകി മർച്ചൻസ് അസോസിയേഷൻ"
english_title: "Azhiyur Merchants Association Donates 10000 Rupees To Palliative Care Unit"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378385/azhiyur-merchants-association-donates-palliative-care"
published_at: "2026-08-13T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dd38830db2_azhiyur-merchants-association-donates-palliative-care.jpg"
keywords: ["Azhiyur", "Merchants Association", "Palliative Care", "Charity"]
---

# ദേശീയ വ്യാപാരി ദിനം: അഴിയൂർ പാലിയേറ്റീവ് കെയർ യൂണിറ്റിന് ധനസഹായം നൽകി മർച്ചൻസ് അസോസിയേഷൻ

> **Lead Summary:** **അഴിയൂർ: **ദേശീയ വ്യാപാരി ദിനാചരണത്തിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്ത് മർച്ചൻസ് അസോസിയേഷൻ, അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി 10,000 രൂപയുടെ ധനസഹായം നൽകി. അസോസിയേഷൻ പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ ഫണ്ട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മഞ്ജു ഗോപാലിന് കൈമാറി.

## Article Content

**അഴിയൂർ: **ദേശീയ വ്യാപാരി ദിനാചരണത്തിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്ത് മർച്ചൻസ് അസോസിയേഷൻ, അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി 10,000 രൂപയുടെ ധനസഹായം നൽകി. അസോസിയേഷൻ പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ ഫണ്ട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മഞ്ജു ഗോപാലിന് കൈമാറി.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല, ഹെൽത്ത് ഇൻസ്പെക്ടർ കെ. രാജേഷ്, അസോസിയേഷൻ നേതാക്കളായ കെ.എ. സുരേന്ദ്രൻ, സി.ടി.സി. ബാബു, കെ.ടി. ദാമോദരൻ, എം.എം. അശോകൻ, വി.പി. പ്രകാശൻ, സമീർ കുഞ്ഞിപ്പള്ളി എന്നിവർ പങ്കെടുത്തു.

**English Summary:**

As part of National Traders' Day celebrations, Azhiyur Panchayat Merchants Association donated Rs 10,000 to the Palliative Care Unit of Azhiyur Family Health Centre. Association President P.K. Ramachandran handed over the fund to Medical Officer Dr. Manju Gopal. Panchayat President K. Leela, Health Inspector K. Rajesh and other association leaders including K.A. Surendran, CTC Babu, K.T. Damodaran, M.M. Ashokan, V.P. Prakashan and Sameer Kunjipalli attended the event.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378385/azhiyur-merchants-association-donates-palliative-care)