---
title: "ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് അനുവദിക്കണമെന്ന്  കെ.എസ്. യൂ"
english_title: "KSu wants seats to be allotted to higher secondary students "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3784/ksu-wants-seats-to-be-allotted-to-higher-secondary-students"
published_at: "2021-10-06T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d698277c88_ksu vatakara .jpg"
keywords: []
---

# ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് അനുവദിക്കണമെന്ന്  കെ.എസ്. യൂ

> **Lead Summary:** വടകര : എ പ്ലസ് നേടിയവര്‍ക്കും പ്ലസ് വണ്‍ സീറ്റ് സാധ്യമാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്.

## Article Content

വടകര : എ പ്ലസ് നേടിയവര്‍ക്കും പ്ലസ് വണ്‍ സീറ്റ് സാധ്യമാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്.

ഹയര്‍ സെക്കന്ററി സീറ്റ് അപര്യാപ്തത പരിഹരിച്ചു വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ.എസ്.യൂ വടകര നിയോജകമണ്ഡലം കമ്മറ്റി ഡിഡിഇ ഓഫിസിനു മുന്നില്‍ പ്രതിഷേധ സമരം സഘടിപ്പിച്ചൂ .

കെഎസ് യു ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി പരിപാടി ഉദഘാടനം ചെയ്തു ഉന്നത വിജയം കൈവരിച്ചിട്ടും ഇഷ്ടപ്പെട്ട സീറ്റോ വിഷയമോ തെരെഞ്ഞെടുക്കാന്‍ കഴിയാത്ത വിധത്തില്‍ ഇനിയും വിദ്യാര്‍ത്ഥികളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ തുടരുന്നതെങ്കില്‍ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ സമര പരിപാടികളുമായി കെ.എസ്.യൂ തെരുവിലിറങ്ങും എന്ന് അദ്ദേഹം പറഞ്ഞു .

കെ എസ് യു വടകര നിയോജകമണ്ഡലം പ്രസിഡന്റ് അഖില്‍ നന്ദാനം അദ്ധ്യക്ഷത വഹിച്ചു . ബിതുല്‍ ബാലന്‍, ശരത്ത് നടാര്‍, അഖില്‍ നാദ്, അമര്‍ ആദര്‍ശ്, ഡോണ്‍ കെ തോമസ്, അമല്‍ കൃഷ്ണ, സാരഗ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3784/ksu-wants-seats-to-be-allotted-to-higher-secondary-students)