---
title: "ഡല്‍ഹി റാലിക്കായി ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കി; വടകരയില്‍ ഇന്ന് സി.പി.ഐ മാർച്ച്"
english_title: "CPI Railway Station March in Vatakara Against Cancellation of Delhi Rally Train"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378452/cpi-railway-station-march-vatakara-train-cancellation"
published_at: "2026-08-14T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e9f7598484_cpi-railway-station-march-vatakara-train-cancellation.jpg"
keywords: ["Vatakara", "CPI", "Railway Station March", "Delhi Rally"]
---

# ഡല്‍ഹി റാലിക്കായി ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കി; വടകരയില്‍ ഇന്ന് സി.പി.ഐ മാർച്ച്

> **Lead Summary:** **വടകര:[ **സി.പി.ഐ.യുടെ ഡല്‍ഹി റാലിക്കായി ബുക്ക് ചെയ്ത പ്രത്യേക ട്രെയിന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് വടകരയില്‍ ഇന്ന് റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കും.

## Article Content

**വടകര:[ **സി.പി.ഐ.യുടെ ഡല്‍ഹി റാലിക്കായി ബുക്ക് ചെയ്ത പ്രത്യേക ട്രെയിന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് വടകരയില്‍ ഇന്ന് റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കും.

സെപ്റ്റംബര്‍ 1-ന് ഡൽഹി രാംലീലാ മൈതാനിയിൽ 'മാറ്റം അനിവാര്യമാണ്' എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ. സംഘടിപ്പിക്കുന്ന റാലിയിലേക്ക് അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നു.

ഇതിനായി കേരളത്തില്‍ നിന്ന് ഒരു പ്രത്യേക ട്രെയിൻ സി.പി.ഐ. സംസ്ഥാന കൗൺസിൽ ബുക്ക് ചെയ്യുകയും ആദ്യ ഗഡുവായി 10 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് റെയിൽവേ ഈ ട്രെയിന്‍ റദ്ദാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇന്ന് വൈകീട്ട് 4 മണിക്ക് വടകര റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ ഉദ്ഘാടനം നിര്‍വഹിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378452/cpi-railway-station-march-vatakara-train-cancellation)