---
title: "അടിപ്പാത ആവശ്യം; മീത്തലെ മുക്കാളി സമരത്തിന് പിന്തുണയുമായി പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍"
english_title: "SDPI Vice President P Abdul Hameed Master Visits Mukkali Underpass Protest Camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378457/meethale-mukkali-underpass-protest-sdpi-p-abdul-hameed"
published_at: "2026-08-14T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ea36b98162_meethale-mukkali-underpass-protest-sdpi-p-abdul-hameed.jpg"
keywords: ["Vatakara", "Mukkali Underpass", "SDPI", "P Abdul Hameed Master"]
---

# അടിപ്പാത ആവശ്യം; മീത്തലെ മുക്കാളി സമരത്തിന് പിന്തുണയുമായി പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍

> **Lead Summary:** **മുക്കാളി: [ **മീത്തലെ മുക്കാളിയില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്നുവരുന്ന ജനകീയ സമരത്തിന് പിന്തുണയുമായി എസ്.ഡി.പി.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ സമരപ്പന്തലിലെത്തി.

## Article Content

**മുക്കാളി: [ **മീത്തലെ മുക്കാളിയില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്നുവരുന്ന ജനകീയ സമരത്തിന് പിന്തുണയുമായി എസ്.ഡി.പി.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ സമരപ്പന്തലിലെത്തി.

സമരത്തിന്റെ 52-ാം ദിവസമാണ് അദ്ദേഹം സമരപോരാളികള്‍ക്ക് ആവേശം പകര്‍ന്ന് അഭിവാദ്യം ചെയ്ത് സംസാരിച്ചത്. ആയിരക്കണക്കിന് തൊഴിലാളികള്‍ ആശ്രയിക്കുന്ന ചോമ്പാല്‍ ഹാര്‍ബറിന്റെ പ്രവര്‍ത്തനത്തിന് പോലും തടസ്സമാകാത്ത രീതിയില്‍ മീത്തലെ മുക്കാളിയില്‍ അടിപ്പാത അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അണമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം, ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകണമെന്ന് സൂചിപ്പിച്ചു. യോഗത്തില്‍ ആര്‍.എം.പി. പ്രതിനിധി വി.പി. പ്രകാശന്‍, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് മെമ്പര്‍ റാജിഷ സജീര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വടകര മണ്ഡലം സെക്രട്ടറി അഫീറ എന്നിവര്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു.

ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ആനിക സുരേഷ് ചടങ്ങിന് സ്വാഗതം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378457/meethale-mukkali-underpass-protest-sdpi-p-abdul-hameed)