---
title: "മടപ്പള്ളിയില്‍ ഗാര്‍ഹിക പീഡനവും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായും പരാതി; കേസെടുത്തു"
english_title: "Chompala Police Register Case Over Domestic Violence and Gold Theft Complaint in Madappally-NEW-NEW"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378470/madappally-domestic-violence-gold-theft-chompala-police-NEW-NEW"
published_at: "2026-08-14T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7eb9c70cd65_madappally-domestic-violence-gold-theft-chompala-police-NEW.jpg"
keywords: ["Madappally", "Chompala Police Station", "Domestic Violence Case"]
---

# മടപ്പള്ളിയില്‍ ഗാര്‍ഹിക പീഡനവും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായും പരാതി; കേസെടുത്തു

> **Lead Summary:** **വടകര:[ **മടപ്പള്ളിയിൽ വിവാഹത്തിന് ശേഷം ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയതായും ഏഴ് പവന്‍ സ്വര്‍ണണാഭരണങ്ങള്‍ തട്ടിയെടുത്തതായും പരാതി. മടപ്പള്ളി സ്വദേശിയായ മാളിയേക്കൽ അൻസിന നൽകിയ പരാതിയിൽ റൗസത്തിനെതിരെ ചോമ്പാല പോലീസ് കേസെടുത്തു.

## Article Content

**വടകര:[ **മടപ്പള്ളിയിൽ വിവാഹത്തിന് ശേഷം ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയതായും ഏഴ് പവന്‍ സ്വര്‍ണണാഭരണങ്ങള്‍ തട്ടിയെടുത്തതായും പരാതി. മടപ്പള്ളി സ്വദേശിയായ മാളിയേക്കൽ അൻസിന നൽകിയ പരാതിയിൽ റൗസത്തിനെതിരെ ചോമ്പാല പോലീസ് കേസെടുത്തു.

2022 സെപ്റ്റംബര്‍ 18-നായിരുന്നു പരാതിക്കാരിയുടെ വിവാഹം. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ ജീവിച്ചു വരുന്നതിനിടയില്‍ സെപ്റ്റംബര്‍ 25 മുതല്‍ റൗസത്ത് ഐശ്വര്യമില്ലെന്ന് കുറ്റം പറഞ്ഞ് തന്നെ ഭര്‍ത്താവില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചെന്നും ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

കൂടാതെ, പരാതിക്കാരിയുടെ കൈവശമുണ്ടായിരുന്ന ഏഴ് പവന്‍ സ്വര്‍ണണാഭരണങ്ങള്‍ തിരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് വാങ്ങി സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ച ശേഷം തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378470/madappally-domestic-violence-gold-theft-chompala-police-NEW-NEW)