---
title: "അടുക്കളത്തോട്ട പച്ചക്കറി കൃഷി മത്സരം ; സൗഭാഗ്യ കുടുംബശ്രീക്ക് ഒന്നാം സ്ഥാനം"
english_title: "Kitchen garden vegetable cultivation competition; Saubhagya Kudumbasree won the first place"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37851/kitchen-garden-vegetable-cultivation-competition-saubhagya-kudumbasree-won-the-first-place"
published_at: "2022-04-16T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a9cd8f0aa8_SALABHAM .jpg"
keywords: []
---

# അടുക്കളത്തോട്ട പച്ചക്കറി കൃഷി മത്സരം ; സൗഭാഗ്യ കുടുംബശ്രീക്ക് ഒന്നാം സ്ഥാനം

> **Lead Summary:** **ആയഞ്ചേരി: ** ധ്വനി കലാസമിതി പൊന്മേരി കൃഷിയിലൂടെ ആരോഗ്യം എന്ന ആശയത്തോടെ കുടുംബശ്രീകളെ ഉള്‍പ്പെടുത്തി നടത്തിയ അടുക്കളത്തോട്ട പച്ചക്കറി കൃഷി മത്സരത്തില്‍ സൗഭാഗ്യ കുടുംബശ്രീക്ക് ഒന്നാം സ്ഥാനവും ശലഭം കുടുംബശ്രീക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.

## Article Content

**ആയഞ്ചേരി: ** ധ്വനി കലാസമിതി പൊന്മേരി കൃഷിയിലൂടെ ആരോഗ്യം എന്ന ആശയത്തോടെ കുടുംബശ്രീകളെ ഉള്‍പ്പെടുത്തി നടത്തിയ അടുക്കളത്തോട്ട പച്ചക്കറി കൃഷി മത്സരത്തില്‍ സൗഭാഗ്യ കുടുംബശ്രീക്ക് ഒന്നാം സ്ഥാനവും ശലഭം കുടുംബശ്രീക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.

വിഷു ദിനത്തില്‍ മെടിയേരിയില്‍ വച്ച് നടന്ന ചടങ്ങില്‍ ആയഞ്ചേരി കൃഷി ഓഫീസര്‍ പ്രിന്‍സിപ്രിയ സമ്മാനദാനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി സജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹനീഫ ധാരിമി , എന്‍ കെ രാജന്‍ , തണല്‍ കുഞ്ഞബ്ദുള്ള , ബാബു മണിയലത്ത് എന്നിവര്‍ സംസാരിച്ചു.

ധ്വനി കലാസമിതി സെക്രട്ടറി ഷൈജു ടി കെ സ്വാഗതവും ധ്വനി കലാസമിതി പ്രസിഡന്റ് രാഗേഷ് നന്ദിയും അറിയിച്ചു.. പരിപാടിയോടനുബന്ധിച്ച് സൗഹൃദ കമ്പവലി മത്സരവും നാട്ടിലെ പാട്ടുകാരെ ഉള്‍പ്പെടുത്തിയുള്ള ഗാനമേളയും നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37851/kitchen-garden-vegetable-cultivation-competition-saubhagya-kudumbasree-won-the-first-place)