---
title: "ചോറോട് പാതയോരത്തും നെല്‍കൃഷിയും"
english_title: "paddy cultivation in Roadside "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37859/paddy-cultivation-in-roadside"
published_at: "2022-04-16T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625aa37e7bd97_paddy in chorode.jpg"
keywords: []
---

# ചോറോട് പാതയോരത്തും നെല്‍കൃഷിയും

> **Lead Summary:** **ചോറോട് ഈസ്റ്റ്: **വയലുകള്‍ നികത്തിയും കെട്ടിടങ്ങളുയര്‍ത്തിയും നെല്‍പ്പാടങ്ങള്‍ ഇല്ലാതായികൊണ്ടിരിക്കുമ്പോള്‍ ചോറോട് മലോല്‍മുക്ക് റോഡിന്റെ ഒരു വശത്ത് കരനെല്‍ കൃഷിയുമായി വത്സലന്‍ വി.ടി.കെ.

## Article Content

**ചോറോട് ഈസ്റ്റ്: **വയലുകള്‍ നികത്തിയും കെട്ടിടങ്ങളുയര്‍ത്തിയും നെല്‍പ്പാടങ്ങള്‍ ഇല്ലാതായികൊണ്ടിരിക്കുമ്പോള്‍ ചോറോട് മലോല്‍മുക്ക് റോഡിന്റെ ഒരു വശത്ത് കരനെല്‍ കൃഷിയുമായി വത്സലന്‍ വി.ടി.കെ.

നേരത്തെ ഇതേ സ്ഥലത്ത് കുമ്പളം, പയര്‍, വെണ്ട എന്നിവ കൃഷി ചെയ്ത് നന്നായി വിളവെടുത്തിരുന്നു. നല്ല മണ്ണിറക്കി ചാണകവും ഇലകളും നിറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വിത്തിടല്‍ നടത്തിയത്.

വിഷു ദിനത്തില്‍ രാവിലെ 6.30 ന് കര്‍ഷക തൊഴിലാളിയായ കെ.എം കുഞ്ഞിക്കണ്ണന്‍ വിത്തിടല്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങില്‍, എന്‍.കെ.അജിത്കുമാര്‍, ടി.മുരളി, എം.എം.സജീവന്‍, കെ.കുഞ്ഞിരാമന്‍, സാഹസ്വത്സന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37859/paddy-cultivation-in-roadside)