---
title: "സി. കണ്ണേട്ടൻ സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു ;നുണയുടെ മനുഷ്യരൂപമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് എം സ്വരാജ് "
english_title: "M Swaraj Inaugurates C Kannettan Memorial Building in Ayanjeri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378605/m-swaraj-inaugurates-c-kannettan-memorial-building-ayanjeri"
published_at: "2026-08-15T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ff1ebf3142_m-swaraj-inaugurates-c-kannettan-memorial-building-ayanjeri.jpg"
keywords: ["M Swaraj", "CPM", "Ayanjeri", "C Kannettan Memorial", "Kerala Politics", "Vadakara"]
---

# സി. കണ്ണേട്ടൻ സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു ;നുണയുടെ മനുഷ്യരൂപമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് എം സ്വരാജ് 

> **Lead Summary:** ആയഞ്ചേരി: **[**സിപിഎം ചേറ്റുകെട്ടി, കുറ്റ്യാടി പൊയില്‍ ബ്രാഞ്ചുകള്‍ക്കായി നിര്‍മിച്ച സി. കണ്ണേട്ടന്‍ സ്മാരക മന്ദിരം സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം. സ്വരാജ് നാടിന് സമര്‍പ്പിച്ചു. ജീവനുള്ള ഒരുനുണയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും നുണ ഒരു മനുഷ്യരൂപം പൂണ്ട് വന്നിരിക്കുകയാണെന്നും സ്വരാജ് ആരോപിച്ചു. മുഖ്യമന്ത്രിപഥത്തില്‍ ഇരുന്ന്ഇങ്ങനെ നുണ പറയാമോ എന്ന് അദ്ദേഹം ഗൗരവപൂര്‍വം ചിന്തിക്കണം. നുണ നിരന്തരം ആവര്‍ത്തിക്കുകയാണ്.

## Article Content

ആയഞ്ചേരി: **[**സിപിഎം ചേറ്റുകെട്ടി, കുറ്റ്യാടി പൊയില്‍ ബ്രാഞ്ചുകള്‍ക്കായി നിര്‍മിച്ച സി. കണ്ണേട്ടന്‍ സ്മാരക മന്ദിരം സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം. സ്വരാജ് നാടിന് സമര്‍പ്പിച്ചു. ജീവനുള്ള ഒരുനുണയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും നുണ ഒരു മനുഷ്യരൂപം പൂണ്ട് വന്നിരിക്കുകയാണെന്നും സ്വരാജ് ആരോപിച്ചു. മുഖ്യമന്ത്രിപഥത്തില്‍ ഇരുന്ന്ഇങ്ങനെ നുണ പറയാമോ എന്ന് അദ്ദേഹം ഗൗരവപൂര്‍വം ചിന്തിക്കണം. നുണ നിരന്തരം ആവര്‍ത്തിക്കുകയാണ്.

അധികാരത്തില്‍ വന്ന് മൂന്നുമാസം തികയുംമുമ്പ് കവികള്‍ ഉള്‍പ്പെടെ യുഡിഎഫ് ഭരണത്തെ ലജ്ജാകരമെന്നാണ് വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.സ്മാരക മന്ദിരത്തിലെ എന്‍ ശങ്കരക്കുറുപ്പ് സ്മാരക വായനശാല ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശനും പരിപാടിയോടനുബന്ധിച്ച് നടന്ന കുടുംബസംഗമം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ടി. ശശിധരനും ഉദ്ഘാടനം ചെയ്തു.

ലോക്കല്‍ സെക്രട്ടറി കെ വി ജയരാജന്‍ അധ്യക്ഷനായി. വി ടി ബാലന്‍ പതാക ഉയര്‍ത്തി. സി കണ്ണന്‍, എന്‍ ശങ്കരക്കുറുപ്പ്, സി.കുഞ്ഞിരാമന്‍, സി.വി.എന്‍. ഗുരുക്കള്‍, കുഞ്ഞിരാമന്‍ പൊന്നക്കാഞ്ചേരി, തറവട്ടത്ത് പൊക്കന്‍ എന്നിവരുടെ ഫോട്ടോ പി.കെ. ശ്രീധരന്‍ അനാഛാദനംചെയ്തു.

എന്‍ കെ സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി പി ഗോപാലന്‍ സംസാരിച്ചു. കെ സോമന്‍ സ്വാഗതവും ടി ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു. ഭരതന്‍ കുട്ടോത്തും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടുമുണ്ടായി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378605/m-swaraj-inaugurates-c-kannettan-memorial-building-ayanjeri)