---
title: "ഡൽഹി റാലിക്കുള്ള ട്രെയിൻ റദ്ദാക്കി; വടകര റെയിൽവേ സ്റ്റേഷനിലേക്ക് സിപിഐയുടെ പ്രതിഷേധ മാർച്ച് നടത്തി  "
english_title: "CPI Marches to Vadakara Railway Station Protesting Train Cancellation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378626/cpi-march-vadakara-railway-station-train-cancellation-protest"
published_at: "2026-08-15T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a800558e208f_cpi-march-vadakara-railway-station-train-cancellation-protest.jpg"
keywords: ["CPI", "Vadakara", "Railway Station March", "Train Cancellation", "Ram Leela Maidan", "Kerala Politics"]
---

# ഡൽഹി റാലിക്കുള്ള ട്രെയിൻ റദ്ദാക്കി; വടകര റെയിൽവേ സ്റ്റേഷനിലേക്ക് സിപിഐയുടെ പ്രതിഷേധ മാർച്ച് നടത്തി  

> **Lead Summary:** വടകര : **[** കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്റ്റംബർ 1-ന് ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന പടുകൂറ്റൻ റാലിയിൽ പങ്കെടുക്കേണ്ട പ്രവർത്തകരുടെ ട്രെയിൻ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് സിപിഐ വടകര റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

## Article Content

വടകര : **[** കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്റ്റംബർ 1-ന് ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന പടുകൂറ്റൻ റാലിയിൽ പങ്കെടുക്കേണ്ട പ്രവർത്തകരുടെ ട്രെയിൻ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് സിപിഐ വടകര റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

കേരളത്തിൽ നിന്നുള്ള 1500-ഓളം പ്രവർത്തകർക്കായി ബുക്ക് ചെയ്തിരുന്ന പ്രത്യേക ട്രെയിൻ കേന്ദ്ര സർക്കാർ ഇടപെട്ട് റദ്ദാക്കിയെന്നാരോപിച്ചാണ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി വടകരയിലും സമരം സംഘടിപ്പിച്ചത്.

സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീജിത്ത് മുടപ്പിലായി, കെ.കെ. മോഹൻദാസ്, റീന സുരേഷ്, അഭിജിത്ത് കോറോത്ത്, പി.കെ. സതീശൻ എന്നിവർ പ്രസംഗിച്ചു.

സി. രാമകൃഷ്ണൻ, സി. സുരേന്ദ്രൻ, എം.ടി. രാജൻ, കെ.പി. നാണു, ഷീമ വള്ളിൽ, പി. ഗീത, റീജ അനിൽ, ആർ.കെ. സുരേഷ് ബാബു എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി

**[
](http://(vatakara.truevisionnews.com))**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378626/cpi-march-vadakara-railway-station-train-cancellation-protest)