---
title: "ലഹരിക്കെതിരെ 'തൂഫാൻ': വടകരയിൽ കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ വിപുലമായ പ്രചാരണം; പേരും ലോഗോയും ക്ഷണിച്ചു "
english_title: "Thufan Anti-Drug Campaign to Organize Extensive Programs in Vadakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378631/thufan-anti-drug-campaign-vadakara-programs"
published_at: "2026-08-15T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a800ea70192c_thufan-anti-drug-campaign-vadakara-programs.jpg"
keywords: ["Thufan", "Anti Drug Campaign", "Vadakara", "KK Rema", "Vibe", "Drug Awareness", "Kerala"]
---

# ലഹരിക്കെതിരെ 'തൂഫാൻ': വടകരയിൽ കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ വിപുലമായ പ്രചാരണം; പേരും ലോഗോയും ക്ഷണിച്ചു 

> **Lead Summary:** വടകര : **[**സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ പ്രതിരോധം തൂഫാൻ്റെ ഭാഗമായി വടകരയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. കെ കെ രമ എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ സംരഭം വൈബിൻ്റ നേതൃത്വത്തിലാണ് സംഘാടനം.

## Article Content

വടകര : **[**സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ പ്രതിരോധം തൂഫാൻ്റെ ഭാഗമായി വടകരയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. കെ കെ രമ എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ സംരഭം വൈബിൻ്റ നേതൃത്വത്തിലാണ് സംഘാടനം.

പോസ്റ്റർ രചന, റീൽസ് നിർമ്മാണം, തൂഫാൻ വാരിയേഴ്സ് ബ്രിഗേഡ് രൂപീകരണം, കലാജാഥ ,ഫ്ലാഷ് മോബുകൾ, സ്കിറ്റുകൾ, ഗാനങ്ങൾ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ സംസ്ഥാന ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പൊതു പരിപാടി നടക്കും.

പരിപാടിയുടെ പ്രചരണത്തിനായി പൊതുജനങ്ങളിൽ നിന്നും പേരും ലോഗോയും ക്ഷണിച്ചു. ഡിജിറ്റൽ മീഡിയത്തിലോ പേപ്പറിലോ ലോഗോ തയ്യാറാക്കി ആഗസ്റ്റ് 23ന് മുൻപായി vibevatakara@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 9188857597 എന്ന വാട്സപ്പ് നമ്പറിലോ അയക്കണമെന്ന് കെ കെ രമ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378631/thufan-anti-drug-campaign-vadakara-programs)