---
title: "വടകരയിൽ വൈവിധ്യമാർന്ന പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം"
english_title: "Independence Day Celebrations Held Across Vadakara with Various Programs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378644/independence-day-celebrations-vadakara-various-programs"
published_at: "2026-08-15T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8021321ab64_independence-day-celebrations-vadakara-various-programs.jpg"
keywords: ["Independence Day", "Vadakara", "India Independence Day", "Flag Hoisting"]
---

# വടകരയിൽ വൈവിധ്യമാർന്ന പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം

> **Lead Summary:** വടകര: (**[vatakara.truevisionnews.com)]** രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നാടെങ്ങും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ത്രിവർണപതാകകൾ ഉയർന്നു. സാംസ്‌കാരിക സംഘടനകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ പ്രതിജ്ഞ പുതുക്കൽ, അനുമോദനം, റാലി, മധുരവിതരണം തുടങ്ങിയ വിവിധ പരിപാടികളും നടന്നു.

## Article Content

വടകര: (**[vatakara.truevisionnews.com)]** രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നാടെങ്ങും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ത്രിവർണപതാകകൾ ഉയർന്നു. സാംസ്‌കാരിക സംഘടനകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ പ്രതിജ്ഞ പുതുക്കൽ, അനുമോദനം, റാലി, മധുരവിതരണം തുടങ്ങിയ വിവിധ പരിപാടികളും നടന്നു.

കസ്റ്റംസ് റോഡ്-പൂവാടൻ ഗേറ്റ് യൂനിറ്റി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബഷീർ പൊന്മണിച്ചി പതാക ഉയർത്തി. ട്രഷറർ ടി.പി. രാജീവൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ഫാത്തിമ മനാൽ എം.കെ, മുഹമ്മദ് സിനാൻ പി. എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. വിദ്യാഭ്യാസ രംഗത്തെ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അനുമോദനം സംഘടിപ്പിച്ചത്.

ചടങ്ങിൽ പി. മഹമൂദ്, കെ.പി. നജീബ്, പി.വി.സി. മമ്മു, വി. മുസ്തഫ, കെ.പി. സലീം, മുക്കോലക്കൽ ഹംസ, ആശ അനിൽകുമാർ, സി.എച്ച്. ജനീഷ്‌കുമാർ, എ.കെ. സചീന്ദ്രൻ, ടി.കെ. അബ്ദുറഹ്‌മാൻ എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ സെക്രട്ടറി ആർ.കെ. പ്രദീപ് സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി ടി.പി. മുസ്തഫ നന്ദി രേഖപ്പെടുത്തി.

English Summary:

Vadakara marked the 80th Independence Day with various programs across schools, government offices, cultural organizations and residents’ associations. The Customs Road-Poovadan Gate Unity Residents Association also organized celebrations. President Basheer Ponmanichi hoisted the national flag, while Treasurer T.P. Rajeevan administered the pledge. Fathima Manal M.K. and Muhammad Sinan P., who secured full A+ grades in SSLC and Plus Two examinations, were honoured with gifts. Several association members and local representatives attended the function.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378644/independence-day-celebrations-vadakara-various-programs)