---
title: "അപകടങ്ങളിൽ ആദ്യം ഓടിയെത്താൻ ‘രക്ഷാമിത്ര’; മണിയൂർ പഞ്ചായത്തിന്റെ ദുരന്തനിവാരണ സേന മാതൃകയാകുന്നു"
english_title: "Rakshamithra Disaster Response Force Becomes a Model in Maniyur Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378648/rakshamithra-disaster-response-force-maniyur-panchayat"
published_at: "2026-08-15T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a802522860db_rakshamithra-disaster-response-force-maniyur-panchayat.jpg"
keywords: ["Rakshamithra", "Maniyur Panchayat", "Disaster Response", "Snake Rescue", "Fire and Rescue", "Vadakara"]
---

# അപകടങ്ങളിൽ ആദ്യം ഓടിയെത്താൻ ‘രക്ഷാമിത്ര’; മണിയൂർ പഞ്ചായത്തിന്റെ ദുരന്തനിവാരണ സേന മാതൃകയാകുന്നു

> **Lead Summary:** മണിയൂർ:**[ ** മണിയൂർ ഗ്രാമപഞ്ചായത്തിന്റെ സ്വന്തം ദുരന്തനിവാരണ സേനയായ 'രക്ഷാമിത്ര' നാടിന് മാതൃകയാകുന്നു. വടകരയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോഴുള്ള കാലതാമസം ഒഴിവാക്കാനാണ് പഞ്ചായത്ത് ഈ പദ്ധതി ആരംഭിച്ചത്.

## Article Content

മണിയൂർ:**[ ** മണിയൂർ ഗ്രാമപഞ്ചായത്തിന്റെ സ്വന്തം ദുരന്തനിവാരണ സേനയായ 'രക്ഷാമിത്ര' നാടിന് മാതൃകയാകുന്നു. വടകരയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോഴുള്ള കാലതാമസം ഒഴിവാക്കാനാണ് പഞ്ചായത്ത് ഈ പദ്ധതി ആരംഭിച്ചത്.

നീന്തലിലും സ്നേക്ക് റെസ്ക്യൂവിലും വിദഗ്ധരായ മുപ്പതോളം പേരാണ് ഈ സേനയിലുള്ളത്. വിവിധ ഘട്ടങ്ങളിലായി ഒമ്പത് പരിശീലനങ്ങൾ പൂർത്തിയാക്കിയ ഇവർ, മന്തരത്തൂരിൽ കിണറ്റിൽ വീണയാളെ രക്ഷിച്ചും, കടന്നൽ കൂടുകൾ നീക്കം ചെയ്തും ഇതിനോടകം തന്നെ തങ്ങളുടെ പ്രവർത്തനം കൊണ്ട് ശ്രദ്ധനേടിക്കഴിഞ്ഞു.

കൂടാതെ മൂഴിക്കൽ ഭഗവതിക്ഷേത്രത്തിലെ വാവുബലി ചടങ്ങുകളിലും ഇവർ സുരക്ഷയൊരുക്കി. വോളന്റിയർമാർക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ പരിശീലനംകൂടി ലഭ്യമാക്കാൻ പഞ്ചായത്ത് ശ്രമിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378648/rakshamithra-disaster-response-force-maniyur-panchayat)