---
title: "പുതുതലമുറ സ്വാതന്ത്ര്യത്തിന്റെ കാവലാളാകണം;മുട്ടുങ്ങൽ സൗത്ത് യു.പി. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു"
english_title: "NB Prakash Kumar Calls on Young Generation to Protect Freedom and Democracy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378664/nb-prakash-kumar-young-generation-protect-freedom-democracy-update "
published_at: "2026-08-15T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a80303109819_UP_SCHOOL.jpg"
keywords: ["Independence Day", "Democracy", "Indian Constitution", "Muttungal South UP School", "Chorode News"]
---

# പുതുതലമുറ സ്വാതന്ത്ര്യത്തിന്റെ കാവലാളാകണം;മുട്ടുങ്ങൽ സൗത്ത് യു.പി. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** ചോറോട്: ** **പുതുതലമുറ സ്വാതന്ത്രൃത്തിൻ്റെ കാവലാളാവുക എന്നതാണ് രാഷ്ട്ര പുരോഗതിക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ആവശ്യകതയെന്ന് എൻ.ബി പ്രകാശ് കുമാർ മാസ്റ്റർ ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ എൺപതാമത് സ്വാതന്ത്യദിനാഘോഷത്തിന് മുട്ടുങ്ങൽ സൗത്ത് യു.പിയിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ചോറോട്: ** **പുതുതലമുറ സ്വാതന്ത്രൃത്തിൻ്റെ കാവലാളാവുക എന്നതാണ് രാഷ്ട്ര പുരോഗതിക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ആവശ്യകതയെന്ന് എൻ.ബി പ്രകാശ് കുമാർ മാസ്റ്റർ ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ എൺപതാമത് സ്വാതന്ത്യദിനാഘോഷത്തിന് മുട്ടുങ്ങൽ സൗത്ത് യു.പിയിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ കെട്ടുറപ്പും ശക്തിയും നമ്മുടെ മഹത്തായ ജനാധിപത്യത്തിൻ്റെയും ഭരണഘടനയുടെയും ഫലമാണെന്നും അത് സംരക്ഷിച്ചു നിലനിർത്തേണ്ടത് വിദ്യാർഥികളുടെ കൂടി ഉത്തരവാദിത്ത്വമാണെന്നും പ്രകാശൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

എച്ച്.എം കെ.ജീജ ടീച്ചർ സ്വാഗതം ആശംസിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് താഹ വരപ്പുറത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രാഗേഷ്. കെ.ജി, മദർ പി.ടി.എ വൈസ് ചെയർപേഴ്‌സൺ സാബിറ , പി. ടി. എ വൈസ് പ്രസിഡണ്ട് ഷർമിന എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഹരികൃഷ്ണൻ മാസ്റ്റർ,സുബുലുസ്സലാം എന്നിവർ ആശംസകൾ നേർന്നു.അബു ലയിസ് കാക്കുനി നന്ദി രേഖപ്പെടുത്തി.

മഹേഷ് .കെ,അധ്യാപകരായ ശ്രീരാഗ് പി, പങ്കജം,സോഫിയ, സൗമ്യ എൻ,ബിന്ദു, ശ്രീരാഗ് ആയഞ്ചേരി,ജിസ്‌ന ബാലൻ,മഹേഷ്,അശ്വിൻ, വിഷ്‌ണു എസ് എസ് , എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടത്തി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378664/nb-prakash-kumar-young-generation-protect-freedom-democracy-update )