---
title: "2.16 കോടിയുടെ തട്ടിപ്പ് കേസ്; കടത്തനാട് ലേബർ സൊസൈറ്റി പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്"
english_title: "Vadakara Kadathanad Labour Society Scam Crime Branch Investigation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378742/vadakara-kadathanad-labour-society-scam-crime-branch"
published_at: "2026-08-16T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a812c131ec23_vadakara-kadathanad-labour-society-scam-crime-branch.jpg"
keywords: ["Kadathanad Labour Society", "Crime Branch", "TV Sudheerkumar", "financial fraud"]
---

# 2.16 കോടിയുടെ തട്ടിപ്പ് കേസ്; കടത്തനാട് ലേബർ സൊസൈറ്റി പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

> **Lead Summary:** **വടകര: ** യു.ഡി.എഫ് നിയന്ത്രണത്തിലുള്ള കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കോൺഗ്രസ് നേതാവ് ടി.വി. സുധീർകുമാർ അടക്കമുള്ള മൂന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു.

## Article Content

**വടകര: ** യു.ഡി.എഫ് നിയന്ത്രണത്തിലുള്ള കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കോൺഗ്രസ് നേതാവ് ടി.വി. സുധീർകുമാർ അടക്കമുള്ള മൂന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു.

നാളെയോടെ ഈ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. സഹകരണ സംഘം ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ സൊസൈറ്റിയിൽ 2.16 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.

നിക്ഷേപകരുടെ പണം വകമാറ്റിയും വ്യാജ വായ്പകൾ സൃഷ്ടിച്ചുമാണ് ഈ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുള്ളത്. തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം ഹാജി ഡി.സി.സി സെക്രട്ടറി ടി.വി. സുധീർ കുമാറിന്റെ വീട്ടുമുറ്റത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തോടുകൂടിയാണ് നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറംലോകം അറിയുന്നത്.

സൊസൈറ്റിയിലെ 2.16 കോടിയുടെ തട്ടിപ്പ്, ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ, 22 ലക്ഷം രൂപ തിരിച്ചു കിട്ടാതായതോടെ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇബ്രാഹിം ഹാജി വടകര പൊലീസിൽ നൽകിയ പരാതി എന്നീ മൂന്നു നിർണായക കേസുകളാണ് ഡിവൈ.എസ്.പി ടി. മനോഹരന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്.

English Summary:

The Crime Branch is set to question accused individuals together in the Kadathanad Labour Society financial scam case in Vadakara. The Judicial First Class Magistrate Court issued a production warrant to present Congress leader T.V. Sudheerkumar and two other accused in court. Investigations revealed alleged financial irregularities amounting to over 2.16 crore rupees through diverted funds and fake loans, which came to light following the tragic suicide of Ibrahim Haji.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378742/vadakara-kadathanad-labour-society-scam-crime-branch)