---
title: "സോഷ്യലിസ്റ്റുകൾ കാലത്തിന്റെ ആവശ്യം; വർഗീയതയെ ചെറുക്കാൻ ഒറ്റക്കെട്ടാകണം - സലീം മടവൂർ"
english_title: "Socialists Are Need Of The Hour Says Saleem Madavoor At Vilyapalli Meet"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378833/saleem-madavoor-socialist-friendship-forum-vilyapalli-inauguration"
published_at: "2026-08-16T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81d727d1525_saleem-madavoor-socialist-friendship-forum-vilyapalli-inauguration.jpg"
keywords: ["Saleem Madavoor", "Socialist Friendship Forum", "RJD", "Secularism", "Communal Harmony"]
---

# സോഷ്യലിസ്റ്റുകൾ കാലത്തിന്റെ ആവശ്യം; വർഗീയതയെ ചെറുക്കാൻ ഒറ്റക്കെട്ടാകണം - സലീം മടവൂർ

> **Lead Summary:** **വടകര: ** നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ സോഷ്യലിസ്റ്റുകൾ ഉയർത്തിയ മുദ്രാവാക്യത്തിന് കാലിക പ്രസക്തിയുണ്ടെന്ന് യുവജനതയുടെ മുൻ ദേശീയ അധ്യക്ഷനും ആർ.ജെ.ഡി. ദേശീയ സമിതി അംഗവുമായ സലീം മടവൂർ പറഞ്ഞു. ജനങ്ങൾ ഒറ്റക്കെട്ടായി വർഗീയ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

## Article Content

**വടകര: ** നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ സോഷ്യലിസ്റ്റുകൾ ഉയർത്തിയ മുദ്രാവാക്യത്തിന് കാലിക പ്രസക്തിയുണ്ടെന്ന് യുവജനതയുടെ മുൻ ദേശീയ അധ്യക്ഷനും ആർ.ജെ.ഡി. ദേശീയ സമിതി അംഗവുമായ സലീം മടവൂർ പറഞ്ഞു. ജനങ്ങൾ ഒറ്റക്കെട്ടായി വർഗീയ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വില്യാപ്പള്ളിയിൽ ആരംഭിച്ച സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.പി. രമേശൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗൺസിൽ അംഗം അയാടത്തിൽ രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം ഇ. ബാലകൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ. എ.പി. അമർനാഥ് മാസ്റ്റർ എന്നിവർ സംസാരിച്ചു.കെ.കെ. ശ്രീജിത്ത് സ്വാഗതവും ഒ.എം. സത്യൻ നന്ദിയും പറഞ്ഞു.സാമൂഹിക നീതി, മതേതരത്വം, തുല്യത എന്നീ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂട്ടായ്മ രൂപീകരിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378833/saleem-madavoor-socialist-friendship-forum-vilyapalli-inauguration)