---
title: "‘മിണ്ടാപ്രാണികൾക്കും വേണം അടിപ്പാത’; ദേശീയപാതയിൽ കേറ്റിൽ അണ്ടർ പാസിനായി ചോമ്പാലയിൽ മനുഷ്യച്ചങ്ങല"
english_title: "Human Chain In Chombala Demands Cattle Underpass On National Highway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378840/chombala-national-highway-cattle-underpass-human-chain-demand"
published_at: "2026-08-16T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81e956ba602_chombala-national-highway-cattle-underpass-human-chain-demand.jpg"
keywords: ["Chombala National Highway", "Cattle Underpass", "Human Chain", "Azhiyoor Panchayat"]
---

# ‘മിണ്ടാപ്രാണികൾക്കും വേണം അടിപ്പാത’; ദേശീയപാതയിൽ കേറ്റിൽ അണ്ടർ പാസിനായി ചോമ്പാലയിൽ മനുഷ്യച്ചങ്ങല

> **Lead Summary:** **ചോമ്പാല: ** മനുഷ്യർക്ക് മാത്രമല്ല മിണ്ടാപ്രാണികൾക്കും വേണം അടിപ്പാത ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫീസിന് സമീപം കേറ്റിൽ അണ്ടർ പാസ് വേണമെന്ന ആവശ്യവുമായി ജനകീയ സമിതി മനുഷ്യചങ്ങല തീർത്തു. ചോമ്പാൽ ബ്ലോക്ക് പരിസരം മുതൽ സ്റ്റേഡിയം വരെ ചങ്ങല നിണ്ടു നിന്നു.

## Article Content

**ചോമ്പാല: ** മനുഷ്യർക്ക് മാത്രമല്ല മിണ്ടാപ്രാണികൾക്കും വേണം അടിപ്പാത ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫീസിന് സമീപം കേറ്റിൽ അണ്ടർ പാസ് വേണമെന്ന ആവശ്യവുമായി ജനകീയ സമിതി മനുഷ്യചങ്ങല തീർത്തു. ചോമ്പാൽ ബ്ലോക്ക് പരിസരം മുതൽ സ്റ്റേഡിയം വരെ ചങ്ങല നിണ്ടു നിന്നു.

ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ സംസ്'ക്കാരിക സംഘടന പ്രവർത്തകർ അടക്കം നിരവധി സ്ത്രികളും കുട്ടികളും അണിനിരന്നു..തുടർന്ന് നടന്ന ജനസംഗമം അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ലീല ഉദ്ഘാടനം ചെയ്തു.

ചെയർമാൻ വി പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ വി കെ അനിൽകുമാർ,, പി ബാബുരാജ് , എം പി ബാബു, ടി ടി രജനി, അജയ് മാളിയേക്കൽ, ടി ടി പത്മനാഭൻ ,കെ പി വിജയൻ , വി പി പ്രകാശൻ , കവിത അനിൽകുമാർ അജിത്ത് തയ്യിൽ,എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378840/chombala-national-highway-cattle-underpass-human-chain-demand)